തട്ടം മദ്രസയില്‍ മതി; സ്കൂളില്‍ വേണ്ടെന്ന് പ്രഗ്യസിങ്, അച്ചടക്കം പാലിക്കണം
ഭോപ്പാല്‍: മുസ്ലിം പെണ്‍കുട്ടികള്‍ തലമറയ്ക്കുന്നത് മദ്രസയില്‍ മതിയെന്ന് ബിജെപി എംപി പ്രഗ്യസിങ് താക്കൂര്‍. സ്കൂളിലോ കോളജിലോ തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. ഭോപ്പാലിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യ സിങ്. മോശം കണ്ണുകളോടെ നോക്കുന്നവരില്‍ നിന്നുള്ള രക്ഷയ്ക്കാണ് ഹിജാബ് ധരിക്കേണ്ടത്. ഹിന്ദുക്കള്‍ സ്ത്രീകളെ മോശം കണ്ണില്‍ കാണാറില്ല. സ്ത്രീകളെ ആരാധിക്കുന്നരാണ് ഹിന്ദുക്കള്‍. ഹിജാബ് മദ്രസയില്‍ ധരിച്ചാല്‍ മതി. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവിടെയുള്ള അച്ചടക്കം പാലിക്കണമെന്നും പ്രഗ്യസിങ് താക്കൂര്‍ പറഞ്ഞു.

മലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രഗ്യ സിങ് താക്കൂര്‍. ഏറെ കാലം ജയിലില്‍ കഴിഞ്ഞ പ്രഗ്യ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. എന്നാല്‍ ജാമ്യം ലഭിച്ച ശേഷം വിവിധ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് ഭോപ്പാല്‍ മണ്ഡലത്തില്‍ പ്രഗ്യ മല്‍സരിച്ചത്. സ്ഫോടന കേസ് പ്രതിയെ മല്‍സരിപ്പിക്കുന്നതില്‍ ബിജെപി വലിയ വിമര്‍ശനം നേരിട്ടിരുന്നു. ബിജെപിയുടെ ഉറച്ച സീറ്റാണ് ഭോപ്പാല്‍. വലിയ ഭൂരിപക്ഷത്തിലാണ് പ്രഗ്യ ഇവിടെ ജയിച്ചത്.
പ്രഗ്യയെ കള്ളക്കേസില്‍ കോണ്‍ഗ്രസ് കുടുക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഏറെ കാലം ജയിലില്‍ കഴിഞ്ഞ പ്രഗ്യക്ക് നിരവധി അസുഖങ്ങളുണ്ട്. കസ്റ്റഡിയില്‍ നേരിട്ട പീഡനമാണ് അസുഖ ബാധിതയാകാന്‍ കാരണമെന്ന് നേരത്തെ പ്രഗ്യ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രഗ്യ പൊതുപരിപാടിയില്‍ കരഞ്ഞതും നേരത്തെ വലിയ വാര്‍ത്തയായിരുന്നു.
കര്‍ണാടകത്തില്‍ ഹിജാബ് വിവാദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രഗ്യയുടെ പ്രതികരണം. മധ്യപ്രദേശിലും ഹിജാബ് നിരോധിക്കണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കോളജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവരികയും കാവി ഷാള്‍ ധരിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്തിമ തീരുമാനം വൈകാതെ എടുക്കുമെന്നാണ് കരുതുന്നത്.
അതിനിടെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുസ്ലിം വിദ്യാര്‍ഥിനികളുടെ പേര് വിവരങ്ങള്‍ ബിജെപി പരസ്യപ്പെടുത്തിയത് വലിയ വിവാദമായി. പ്രതിഷേധം ശക്തമായതോടെ ബിജെപി ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications