ഹിജാബ് വേണ്ട; 'സ്ത്രീകളുടെ അവകാശങ്ങളോടുളള ലംഘനം'; വിധിയിൽ പ്രതികരിച്ച് ഒമറും മെഹബൂബയും
ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിയിൽ പ്രതികരിച്ച് ഒമര്‍ അബ്ദുളളയും മെഹബൂബയും രംഗത്ത്. വിധിയ്ക്ക് എതിരെ എതിർപ്പ് ഉന്നയിച്ചാണ് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നത്.
കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിധി ഏറെ നിരാശയുണ്ടാക്കുന്നു എന്ന് ഇരുവരും പ്രതികരിച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളുകയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുളള വിശാല ബെഞ്ച് ആണ് ഇന്ന് ഹർജികൾ പരിഗണിച്ച് വിധി പറഞ്ഞത്. ഇതിനെ എതിരെയാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്.

ജമ്മു-കശ്മീർ പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ പ്രതികരണം ഇങ്ങന ;-
'ഹിജാബ് നിരോധന വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണ്. സ്ത്രീ ശാക്തീകരിക്കുന്നതിനെക്കുറിച്ച് ഒരു വിഭാഗം സംസാരിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം അത് ലംഘിക്കുന്നു. സ്ത്രീകൾക്ക് അവരുടെ ലളിതമായ അവകാശങ്ങൾ പോലും നിഷേധിക്കുന്നതാണ് ഈ വിധി. ഇത് മതത്തെ മാത്രമല്ല, ഒരു സ്ത്രീയ്ക്ക് അവളുടെ അവകാശം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടുളള ലംഘനമാണ്'. - മെഹബൂബ മുഫ്തി വ്യക്തമാക്കി.
ട്വീറ്ററിലൂടെയായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം ഉണ്ടായത്.

വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുളള പ്രതികരണം ഇങ്ങന ;-
'ഹിജാബ് നിരോധന വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി ഏറെ നിരാശയുണ്ടാക്കുന്നു. ഹിജാബ് ധരിക്കുന്നതിനെ കോടതി എതിർത്തു. എന്നാൽ, ഒരു സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീയേതാണ്. ഇത് അടിസ്ഥാന അവകാശമാണ്. ഈ അവകാശം കോടതി ഉയർത്തിപ്പിടിച്ചില്ല എന്നത് ഒരു പരിഹാസമാണ്'; - ഒമര്‍ അബ്ദുളള വ്യക്തമാക്കി. ട്വീറ്ററിലൂടെയായിരുന്നു ഒമര്‍ അബ്ദുളള പ്രതികരിച്ചിരുന്നത്.

അതേസമയം, ഹിജാബ് വിവാദത്തിലെ ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് തള്ളുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമല്ലെന്നും ഇസ്ലാം മതത്തിൽ ഇത് അവിഭാജ്യ ഘടകം അല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുളള വിശാല ബെഞ്ച് ആണ് ഇന്ന് ഹർജികൾ പരിഗണിച്ച് വിധി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്, ജസ്റ്റിസ് ജെ.എം.ഖാസി എന്നിവർ ബെഞ്ചിലെ മറ്റു ജഡ്ജിമാരാണ്. എന്നാൽ, യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാൻ സാധിക്കില്ലെന്നും കോടതി ഇന്ന് വ്യക്തമാക്കി. വിഷയത്തിൽ 11 ദിവസമാണ് ഹൈക്കോടതി വാദം കേട്ടിരുന്നത്.

ഹിജാബ് മൗലിക അവകാശങ്ങളുടെ ഭാഗമാണെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർത്ഥികളാണ് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. വിദ്യാർഥികളുടെ വിവിധ സംഘടനകളും വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്. ഹിജാബ് മതാചാര ത്തിന്റെ ഭാഗമല്ല.

ഇത് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ല. ഭരണഘടനയുടെ 25 അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ഉൾപ്പെടുന്നത് അല്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.അതേസമയം, വിധി പറയുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. കർണാടകയിലെ തലസ്ഥാനമായ ബെംഗളൂരു അടക്കം വിവിധ മേഖലകളിൽ നിരോധനാജ്ഞയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 5 - ന് കർണാടക സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഉത്തരവ്. അതേസമയം, ഡിസംബർ 28 - ന് ഹിജാബ് ധരിച്ച പ്രീ യൂണിവേഴ്സിറ്റി സർക്കാർ കോളേജിൽ എത്തിയ പെൺകുട്ടികൾക്ക് കോളോജിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഉഡുപ്പിയിലെ പി യു കോളേജിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിവാദം വ്യാപിച്ചു തുടങ്ങി.
Recommended Video

ഉഡുപ്പിയിലെയും മംഗളൂരുവിലെയും രണ്ട് കോളേജുകൾ സംസ്ഥാന വ്യാപകമായി ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന ആവിശ്യവുമായി പ്രതിഷേധം നടത്തി. തുടർന്ന് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ എതിർക്കാൻ ഹിന്ദു ഗ്രൂപ്പുകൾ രംഗത്ത് വന്നിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കമെന്ന് ഹിന്ദു ഗ്രൂപ്പുകൾ വ്യക്തമാക്കി. ശിവമോഗയിൽ അടക്കം ഒറ്റപ്പെട്ട നിരവധി പ്രതിഷേധങ്ങളും സംഘർഷങ്ങളും ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ടു. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുകയായിരുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications