Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് പ്രതിഷേധക്കാരെ അല്‍ ഖ്വായ്ദയായി വിശേഷിപ്പിച്ചു; ന്യൂസ് 18 ഇന്ത്യയ്ക്ക് പിഴ

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അപമാനിച്ചു എന്ന പരാതിയില്‍ ന്യൂസ് 18 ഇന്ത്യയ്ക്ക് പിഴ ചുമത്തി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. 50000 രൂപയാണ് പിഴ ചുമത്തിയത്.

ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ സ്വതന്ത്ര സ്ഥാപനമാണ് എന്‍ ബി ഡി എസ് എ. ഹിജാബുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ഹിജാബ് ധരിക്കണം എന്നാവശ്യപ്പെ അഞ്ച് വിദ്യാര്‍ത്ഥിനികളെ അല്‍ ഖ്വായ്ദ എന്ന വിശേഷിപ്പിച്ചും ഉള്ള പരാതിയെ തുടര്‍ന്ന് ഷോ പിന്‍വലിക്കാന്‍ അതോറിറ്റി ചാനലിനോട് ആവശ്യപ്പെട്ടു.

1

വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്ന പാനല്‍ലിസ്റ്റുകളെ അല്‍ ഖ്വയ്ദ നേതാവ് സവാഹിരിയുമായി ബന്ധപ്പെടുത്തി അവരെ സവാഹിരി സംഘാംഗങ്ങള്‍, സവാഹിരിയുടെ അംബാസഡര്‍ എന്നിങ്ങനെ മുദ്രകുത്തുകയും ചെയ്യുന്ന പ്രവണതയെ അതോറിറ്റി അപലപിച്ചു. ഹിജാബിനെ പിന്തുണയ്ക്കുന്ന പാനലിസ്റ്റുകളെ അല്‍ ഖ്വയ്ദയുമായി ബന്ധിപ്പിക്കുന്നതില്‍ ഒരു ന്യായീകരണവുമില്ല.

2

വാര്‍ത്താ ചാനലുകളിലെ തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടുന്ന ടെക് എത്തിക്സ് പ്രൊഫഷണലായ ഇന്ദ്രജീത് ഘോര്‍പഡെ ആണ് ഇതിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ ആറിന് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെ ഏപ്രില്‍ 10 ന് ആണ് ഇന്ദ്രജീത് പരാതി നല്‍കിയത്. അമന്‍ ചോപ്ര മുസ്ലീം വിദ്യാര്‍ത്ഥികളെ 'ഹിജാബി ഗാംഗ്' എന്ന് വിളിച്ചതായി ഇന്ദ്രജീത് പറഞ്ഞു.

3

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്നും മുസ്ലീം സമുദായത്തില്‍ നിന്ന് അപകടത്തിലായത് ഇന്ത്യയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ പാനലിസ്റ്റുകള്‍ നടത്തിയതായും ഇന്ദ്രജീത് ചൂണ്ടിക്കാട്ടി. സംവാദത്തിന് തെരഞ്ഞെടുത്ത വിഷയം തെറ്റില്ല എന്നും എന്നാല്‍ അത് നല്‍കിയ ആഖ്യാനം പ്രശ്‌നമാണ് എന്നും അതോറിറ്റി പറഞ്ഞു.

4


പ്രസ്തുത പ്രോഗ്രാം നിഷ്പക്ഷത, നീതി, നല്ല അഭിരുചി, മാന്യത എന്നിവയുമായി ബന്ധപ്പെട്ട തത്ത്വങ്ങളുടെ ലംഘനമാണ്, എന്നും അതോറിറ്റി നിരീക്ഷിച്ചു. ഏഴ് ദിവസത്തിനകം എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും സംപ്രേഷണം നിര്‍ത്തലാക്കാന്‍ ന്യൂസ് 18 ഇന്ത്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ എങ്ങനെ സംവാദങ്ങള്‍ നടത്തണമെന്ന് അമന്‍ ചോപ്രയെ പരിശീലിപ്പിക്കാന്‍ ന്യൂസ് 18-നെ അതോറിറ്റി ഉപദേശിച്ചു.

5

ഭാവിയില്‍ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ അമന്‍ ചോപ്രയോട് എന്‍ ബി ഡി എസ് എക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. നേരത്തെ അമന്‍ ചോപ്ര നടത്തിയ ജഹാംഗീര്‍പുരി പൊളിക്കല്‍ ഡ്രൈവിന്റെ ന്യൂസ് 18 ഇന്ത്യയുടെ കവറേജ് നീക്കം ചെയ്യാനും അതോറിറ്റി ഉത്തരവിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+