Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭയാനകം, മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കൂ; ഹിജാബ് വിവാദത്തില്‍ മലാല

ന്യൂയോര്‍ക്ക്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസുഫ് സായ്. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലാല പറഞ്ഞു. ലോകത്തെമ്പാടും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്നയാളാണ് മലാല യൂസഫ് സായി. പാകിസ്ഥാനില്‍ ജനിച്ച മലാലയ്‌ക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തിരുന്നു. പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടി പരസ്യമായി സംസാരിച്ചതിന്റെ പേരിലായിരുന്നു ഇത്. ഗുരുതരാവസ്ഥയിലായ മലാലയെ ബര്‍മിംഗ്ഹാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ ബ്രിട്ടനിലാണ് മലാല. ഇതിന് ശേഷം മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ സജീവമായ നിലകൊണ്ടു. 2014 ലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ 'ഐ ലവ് ഹിജാബ്' എന്നപേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചു. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു.

1

അതേസമയം ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതി ഹര്‍ജി നല്‍കി. ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് കേസില്‍ ഹൈക്കോടതി വാദം കേട്ടിരുന്നു. ഇന്ന് വീണ്ടും തുടരും. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിവിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ അറിവിലും സദ്ഗുണത്തിലും ഈ കോടതിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അത് പ്രായോഗികമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. ഇന്ന് 2.30 നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. വികാരങ്ങള്‍ക്കനുസൃതമായിട്ടല്ല, ഭരണഘടന അനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് വാദത്തിനിടെ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്സായ്
    2

    അതേസമയം വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. യൂണിഫോം തീരുമാനിക്കാന്‍ കോളേജ് വികസന സമിതികള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അത് പാലിക്കുമെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് അത്ര നിരുപദ്രവകരമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കാമത്ത് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിപിക്കുകയാണ്.

    3

    സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു. തലമറച്ചെത്തിയവരെ തടഞ്ഞ അധ്യാപകനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂളുകളില്‍ അച്ചടക്കത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പാര്‍മര്‍ പറഞ്ഞു.

    4

    ഹിജാബ് നിരോധനത്തെ പിന്തുണച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരമ്പര്യം പിന്തുടരുന്നവര്‍ക്ക് വീട്ടില്‍ അത് തുടരാം. സ്‌കൂളുകളില്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ ഡ്രസ് കോഡ് ശക്തമാക്കുമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരെ പുതുച്ചേരിയില്‍ എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+