കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിവെട്ടിയത് പോലെ ബസ് ചാര്‍ജ് വര്‍ധന; വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം; ജനങ്ങള്‍ക്ക് അധികഭാരം

  • By News Desk
Google Oneindia Malayalam News

ചണ്ഡീഗഢ്: കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ രാജ്യം ആരോഗ്യപ്രതിസന്ധിക്കൊപ്പം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് പിന്‍വലിക്കുമെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിരവധി ജില്ലകള്‍ക്ക് നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവ് നല്‍കിമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചിരുന്നു. അതിനിടെ ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ബസ് ചാര്‍ജും പെട്രോള്‍, ഡീസല്‍ വിലയുടെ വാറ്റും വര്‍ധിപ്പിച്ച് ഹരിയാന മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. നടപടിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 33000 കടന്നു;നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവെന്ന് സൂചനഇന്ത്യയില്‍ കൊറോണ ബാധിതര്‍ 33000 കടന്നു;നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവെന്ന് സൂചന

ബസ് ചാര്‍ജില്‍ വര്‍ധന

ബസ് ചാര്‍ജില്‍ വര്‍ധന

സാധാരണ ബസ്സുകള്‍ക്കൊപ്പം ലക്ഷ്വറി, സൂപ്പര്‍ ലക്ഷ്വറി ബസുകളുടേയും ചാര്‍ജില്‍ വര്‍ധനവുണ്ട്. ബസ് ചാര്‍ജ് ഒരു യാത്രക്കാരന് ഒരു കിലോമീറ്ററിന് നേരത്തെയുണ്ടായിരുന്ന 85 പൈസയില്‍ നിന്നും ഒരു രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒപ്പം ബസുകളുടെ പ്രവര്‍ത്തന ചെലവും ഭാഗികമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവര്‍ത്തന ചെലവ്

പ്രവര്‍ത്തന ചെലവ്

ബസുകളുടെ പ്രവര്‍ത്തന ചെലവ് 2016 ജൂണില്‍ ഒരു കിലോമീറ്ററിന് 37.48 രൂപയില്‍ നിന്നും 2019 ഡിസംബറില്‍ കിലോമീറ്ററിന് 52.23 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഹരിയാന റോഡ്‌വേയില്‍ 4294 ബസുകളാണുള്ളത്. ഇവ ദിവസേന 10.38 ലക്ഷം കിലോ മീറ്റര്‍ സര്‍വ്വീസ് നടത്തുകയും വേണം. എന്നാല്‍ കെറോണ പ്രതിരോധ നടപടികളുടെ ഭാദമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹരിയാനയില്‍ പൊതുഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്.

 നികുതി വര്‍ധന

നികുതി വര്‍ധന

നേരത്തെ ഹരിയാനയില്‍ 2010-11 ല്‍ 25 ശതമാനവും 2012-13 ല്‍ 20 ശതമാനവും ബസ് ചാര്‍ജില്‍ വര്‍ധനയുണ്ടായിരുന്നു. അത് താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ വര്‍ധനവ് കുറവാണ്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഡീസല്‍ പെട്രോള്‍ വിലകളുടെ വാറ്റ് പുനസ്ഥാപിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. പെട്രോളിന് ഒരു രൂപയും ഡീസലിന് 1.1 രൂപയുമാണ് നികുതി നിരക്കില്‍ വര്‍ധിപ്പിച്ചത്.

വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം

വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം

അടുത്ത സാമ്പത്തിക കാറുകളും ജീപ്പുകളും ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതേസമയം പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വാഹനനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമില്ല. ഒപ്പം പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനായി ഒരു ശതമാനം മാര്‍ക്കറ്റ് ഫീസും ഹരിയാന ഗ്രാമ വികസന ഫണ്ട് സെസ്സ് ചുമത്താനും ഹരിയാന മന്ത്രിസഭ തീരുമാനിച്ചു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഹരിയാന സര്‍ക്കാരിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മറ്റു സര്‍ക്കാരുകള്‍ ജനങ്ങളിലേക്ക് പണം എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി-ജെജെപി സര്‍ക്കാരുകള്‍ മറിച്ചാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 'ഇന്ന് ഖട്ടര്‍ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നതില്‍ ഒരു തെറ്റായ പാഠം എഴുതിയിരിക്കുകയാണ്. എന്നാല്‍ ബിജെപി-ജെജെപി സര്‍ക്കാരുകള്‍ മറിച്ചാണ് ചെയ്യുന്നത്.' കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍

പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരം സര്‍ക്കാര്‍ ഏല്‍പ്പിക്കുകയാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. കൊറോണ പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്തിന് 4600 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ ചെലവുകള്‍ വെട്ടികുറച്ച് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഖട്ടര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ നീക്കങ്ങള്‍.

English summary
Hike in Bus Fair In Haryana; Ban on Purchase of New Vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X