വീട്ടമ്മമാരുടെ കൈപൊള്ളിക്കാന്‍ എണ്ണക്കമ്പനികള്‍, 'പുതുവര്‍ഷ സമ്മാനം' ഞെട്ടിക്കും
സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില വര്‍ധിപ്പിച്ചു. മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ വിലയും കൂട്ടിയിട്ടുണ്ട്.
ദില്ലി: പുതുവര്‍ഷം പിറന്നതിനു പിറകെ രാജ്യത്തെ വീട്ടമ്മമാരുടെ കൈ പൊള്ളിക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങി. പാചകവാതക വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചു. സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്‍റെ വിലയാണ് കൂട്ടിയത്.

മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെയും വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ ദില്ലിയെ പാചകവാതക സിലിണ്ടറിന്റെ പുതുക്കിയ വില 434.71 രൂപയാണ്. 432. 71 ആയിരുന്നു പഴയ നിരക്ക്. തുടര്‍ച്ചയായി ഏഴാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

മണ്ണെണ്ണ വില ലിറ്ററിന് 26 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനവില കിലോ ലിറ്ററിന് 52,540.6 രൂപയാക്കി. എട്ടു ശതമാനത്തിന്റെ വര്‍ധനായുണ്ടായത്.
സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്കു ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ച് 585 ആക്കിയിരുന്നു. സബ്‌സിഡി ഇല്ലാതാക്കുന്നതിന് വേണ്ടി 2016 ജൂലൈയില്‍ സിലിണ്ടറുകളുടെ വില രണ്ടു രൂപ സര്‍ക്കാര്‍ കൂട്ടിയിരന്നു.












Click it and Unblock the Notifications