കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കുതിച്ചുയരുന്നു; ദില്ലിയില്‍ പെട്രോള്‍ വില 74 രൂപ മറികടന്നു

Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വില തുടര്‍ച്ചയായ എട്ടാം ദിവസവും കുതിച്ചുയരുകയാണ്. രാജ്യതലസ്ഥാനത്ത് ലിറ്ററിന് 74 രൂപയായപ്പോള്‍ മുംബൈയില്‍ വില 80 രൂപയ്ക്കടുത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി മുകളിലേക്ക് പോകുന്ന പെട്രോള്‍, ഡീസല്‍ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്നു. ദില്ലിയില്‍ പെട്രോള്‍ വില തിങ്കളാഴ്ചയിലെ വിലയില്‍ നിന്നും 22 പൈസ വര്‍ദ്ധിച്ച് 74.13 രൂപയിലെത്തി. ഡീസല്‍ വില 14 പൈസ ഉയര്‍ന്ന് 67.07 രൂപയായി. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 79.79 രൂപയും ഡീസലിന് 70.37 രൂപയുമാണ്.

എറണാകുളത്ത് മനു റോയിക്ക് നറുക്ക്? ഇടതു സ്ഥാനാർത്ഥിയാകും? തീരുമാനം ഇന്നുണ്ടായേക്കും!!എറണാകുളത്ത് മനു റോയിക്ക് നറുക്ക്? ഇടതു സ്ഥാനാർത്ഥിയാകും? തീരുമാനം ഇന്നുണ്ടായേക്കും!!

സൗദിയിലെ എണ്ണ നിലയങ്ങള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചതോടെയാണ് എട്ടാം ദിവസവും ഇന്ത്യയില്‍ ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നത്. വിതരണം വേഗത്തില്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് സൗദി അറേബ്യ പറയുമ്പോള്‍, ആഗോള എണ്ണ വിപണിയിലെ ആഘാതം വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

fuel

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്ന് ഭാഗവും സൗദി അറേബ്യയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കൂടാതെ സപ്ലൈ സുരക്ഷിതമാക്കുന്നതില്‍ രാജ്യത്തെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. സൗദി അറേബ്യയുടെ പുതിയ എണ്ണമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനുമായി എണ്ണ വിതരണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇന്ത്യയുടെ ആവശ്യത്തിനുള്ള എണ്ണ വിതരണങ്ങളെല്ലാം സൗദി അറേബ്യ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ എണ്ണ വിതരണക്കാരായ സൗദി അറേബ്യ പ്രതിമാസം 2 ദശലക്ഷം ടണ്‍ ക്രൂഡ് വില്‍ക്കുന്നു. ഇതില്‍ സെപ്റ്റംബറിലെ 1.2-1.3 ദശലക്ഷം ടണ്‍ സപ്ലൈസ് ഇതിനകം എടുത്തിട്ടുണ്ട്, ബാക്കിയുള്ളവയും നല്‍കുമെന്നാണ് ഇപ്പോഴത്തെ ഉറപ്പ്. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയിലെ കുറവ് നികത്താനായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ഒക്ടോബറില്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നതിന് ഇതിനകം തന്നെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് ഇന്ത്യ പ്രതിമാസം 2,00,000 ടണ്‍ എല്‍പിജിയാണ് ഇന്ത്യ വാങ്ങുന്നത്.

English summary
Petrol diesel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X