പണം നിക്ഷേപിക്കാന്‍ കാരണമെന്ത്?ചോദ്യത്തിനു നല്‍കിയ ഉത്തരം കേട്ടാല്‍ ചിരി നിര്‍ത്താനാകില്ല
പണം നിക്ഷേപിക്കുന്നതിന്‍റെ കാരണമെന്തെന്ന് ചോദിക്കുന്ന കോളത്തിലാണ് രസകരമായ ഉത്തരം നല്‍കിയിരിക്കുന്നത്.
ദില്ലി: പെട്ടെന്നൊരു ദിവസം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പണം മാറ്റിവാങ്ങാനുള്ള പരക്കംപാച്ചിലിലാണ് സാധാരണക്കാര്‍.അതിനിടയിലും മോദിയെയും നോട്ട് നിരോധനത്തെയും പുതിയ രണ്ടായിരം രൂപ നോട്ടിനെയും വരെ ട്രോളാന്‍ മത്സരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഈ ട്രോളുകള്‍ക്കിടയിലാണ് മറ്റൊരു രസകരമായ സംഭവം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.ബംഗളുരവിലാണ് സംഭവം നടന്നത്.പണം മാറ്റി വാങ്ങാനായി ബാങ്കിലെത്തിയ ആരോ ആണ് ഈ പണിയൊപ്പച്ചിരിക്കുന്നത്.

പണം മാറ്റിവാങ്ങാനോ ഡെപ്പോസിറ്റ് ചെയ്യാനോ ബാങ്കില്‍ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഈ ഫോമിലാണ് പണം നിക്ഷേപിക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് നേരെ 'മോദി' എന്നാണ് ഈ വ്യക്തി ഉത്തരം നല്‍കിയിരിക്കുന്നത്.ഫോമിന്റെ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.
എന്തായാലും പണം മാറ്റി വാങ്ങാനായി നെട്ടോട്ടമോടുന്നതിനിടയില്‍ ചില വിരുതന്മാര്‍ ഒപ്പിക്കുന്ന ഇത്തരം രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications