കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ തിരഞ്ഞെടുപ്പ്; ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാലിന് ദയനീയ പരാജയം

  • By Sanoop
Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാലിന് പരാജയപ്പെട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരച്ചടിയായി. സുജന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാര്‍ ധുമാലിയെ പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ രജീന്ദ്ര റാണയാണ് പ്രേംകുമാരിനെ പരാജയപ്പെടുത്തിയത്.

രണ്ട് തവണ​ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്നു പ്രേംകുമാര്‍ ധുമാല്‍. 1998 മുലല്‍ 2003 വരെയും 2008 മുതല്‍ 2012 വരെയും പ്രേംകുമാര്‍ ധുമാല്‍ ഹിമാചല്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ ധുമാനി വിജയിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുകയായിരുന്നു.

prem-kumar

68 നിയമസഭ മണ്ഡലങ്ങളുള്ള ഹിമാചലില്‍ 2012ലെ തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 26 സീറ്റുകളായിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ തവണ സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഏട്ട് തവണയാണ് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നത്. ജനതാ പാ‍ര്‍ട്ടി ഒരു തവണയും ബിജെപി മൂന്ന് തവണയും സംസ്ഥാനം ഭരിച്ചിട്ടുണ്ട്.

English summary
Himachal assembly election result BJP Chief minister candidate Premkumar dhumal failed. congress candidate rajeendra rana defeated premkuar dhumal for 2822 votes. rajeendra rana got 15,656 votes, while premkumar dhumal got only 12,834 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X