India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല; തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീർഭദ്ര സിംഗിന്റെ അഭാവത്തിലാണ് ഇത്തവണ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. വീർഭദ്ര സിംഗിന്റെ മരണത്തോടെ ആര് കോൺഗ്രസിനെ നയിക്കുമെന്ന ചർച്ച സജീവമായിരുന്നുവെങ്കിലും നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ വീണ്ടും ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുകയാണ്. പഎന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ തന്നെയാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പറയകയാണ് ഹിമാചൽ കോൺഗ്രസ് അധ്യക്ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ സുഖ്വിന്ദർ സിംഗ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടാക്കില്ലെന്നാണ് സുഖ്വിന്ദറിന്റെ പ്രതികരണം.

'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് അക്കാര്യം പറഞ്ഞത്..പോലീസ് അവരെ ചോദ്യം ചെയ്തോ?';ബൈജു കൊട്ടാരക്കര'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് അക്കാര്യം പറഞ്ഞത്..പോലീസ് അവരെ ചോദ്യം ചെയ്തോ?';ബൈജു കൊട്ടാരക്കര

1

2017ൽ മാണ്ഡിയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി വീർഭദ്ര സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എല്ലാം ശരിയായിരുന്നുവെങ്കിൽ വീർഭദ്ര സിംഗ് മുഖ്യമന്ത്രിയാകുമായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്നത് എല്ലായപ്പോഴും സഹായിക്കണമെന്നില്ല, ആദ്യം നമ്മുടെ എം.എൽ.എമാർ തിരഞ്ഞെടുക്കപ്പെടുകയും ആവശ്യമായ സംഖ്യകൾ ലഭിക്കുകയും വേണം. അതിനുശേഷം മാത്രമേ ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യം ഉയരുന്നുള്ളു, സുഖ്വിന്ദർ സിംഗ് പറഞ്ഞു.

2


രണ്ടാമതായി, 40 വർഷത്തിന് ശേഷമാണ് വീർഭദ്ര സിംഗ് അല്ലാത്ത ഒരാൾ പ്രചാരണ സമിതി അധ്യക്ഷനാകുന്നത്. ഇത്തവണ കൂട്ടായ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തിരുമാനം.എല്ലാ നേതാക്കളെയും ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. എല്ലാവരോടും കഠിനാധ്വാനം ചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യവും അവസാന നിമിഷം ഞങ്ങൾ ചർച്ച ചെയ്ത് തിരുമാനിക്കും, സുഖ്വിന്ദർ സിംഗ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി കസേരയ്ക്കായി താങ്കൾ ചരടുവിലക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു-40 വർഷമായി ഞാൻ പാർട്ടിക്ക് വേണ്ടി ജീവിക്കുകയാണ്. 17ാം വയസിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഏറ്റവും കൂടുതൽ കാലം എൻഎസ്യുഐ സംസ്ഥാന അധ്യക്ഷനായി. 10 വർഷത്തോളം സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചു. ആറു വർഷത്തോളം പാർട്ടി അധ്യക്ഷനായി. 10 വർഷമായി ഷിംല മുനിസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറാണ്. അതുകൊണ്ട്, വിജയിക്കുന്ന എംഎൽഎമാരും ഹൈക്കമാൻഡും എന്നോട് എന്ത് ചെയ്യാനാണോ നിർദ്ദേശിക്കുന്നത് അത് ഞാൻ അനുസരിക്കും, സുഖ്വിന്ദർ സിംഗ് പറഞ്ഞു.

3


പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ ഇല്ലെന്നും സുഖ്വിന്ദർ സിംഗ് അവകാശപ്പെട്ടു. വീർഭദ്ര സിംഗിന്റെ വിയോഗത്തിന് ശേഷം സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ 90 ശതമാനം നേതാക്കളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. 10 ശതമാനം പേർ മാത്രമാണ് അഭിപ്രായ വ്യത്യാസത്തോടെ തുടരുന്നത്. എന്നാൽ ഇത് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ആരോഗ്യകരമായ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് ഭരണം നേടുമെന്നും സുഖ്വിന്ദർ സിംഗ് അവകാശപ്പെട്ടു. ഭരണ വിരുദ്ധ വികാരം മാത്രമല്ല സർക്കാർ യാതൊരു പ്രവർത്തനവും കാഴ്ച വെച്ചിട്ടില്ല. വിലക്കയറ്റം പിടിച്ച് നിർത്താനോ തൊഴിലില്ലായ്മ ഇല്ലാതാക്കാനോ സർക്കാർ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും സുഖ്വിന്ദർ പറഞ്ഞു. ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 44 സീറ്റുകളായിരുന്നു ഹിമാചൽ പ്രദേശിൽ നേടാനായത്. കോൺഗ്രസിന് 21 സീറ്റുകളും ലഭിച്ചു. ആകെ 68 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് തങ്ങൾക്ക് അനുകൂലമാണെന്നും ഭരണ തുടർച്ച നേടുമെന്നുമാണ് ബി ജെ പി അവകാശപ്പെടുന്നത്.

English summary
Himachal Assembly election; There will be no CM candidate for congress;Sukhvinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X