രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഹിമാചൽ ബിജെപി അധ്യക്ഷൻ; കടുത്ത പ്രതിഷേധം
Recommended Video
ഷിംല: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന 'കാവൽക്കാരൻ കള്ളനാണെന്ന' പ്രയോഗത്തെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സത്പാൽ രാഹുൽ ഗാന്ധിയെ അപമാനിച്ചത്.
സ്വന്തം അമ്മയുമായി ലൈംഗീക ബന്ധം പുലർത്തുന്നയാൾ എന്ന് അർത്ഥം വരുന്ന വാക്കാണ് ബിജെപി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രയോഗിച്ചത്. ഒരു പഞ്ചാബി സ്വദേശി താങ്കളോട് പറയാൻ പറഞ്ഞ കാര്യമെന്ന മുഖവരയോടുകൂടിയായിരുന്നു അശ്ലീല പരാമർശം.

Read More:ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക
രാഹുൽ ഗാന്ധിയുടെ കുടുംബം മുഴുവൻ ജാമ്യത്തിൽ പുറത്തിറങ്ങിയവരാണ്. നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, താങ്കളുടെ സഹോദരീ ഭർത്താവും താങ്കളും ജാമ്യത്തിലാണ്. എന്നാൽ നിങ്ങൾ കള്ളനെന്ന് വിളിക്കുന്ന മോദിജിക്കെതിരെ ഒരു കേസ് പോലുമില്ല. നിങ്ങളുടെ കാവൽക്കാരൻ കള്ളനാണെങ്കിൽ നിങ്ങൾ അതിലു മോശപ്പെട്ടയാളാണെന്ന് പറഞ്ഞാണ് സത്പാൽ സർവ്വ മര്യാദകളും ലംഘിച്ച് അശ്ലീല പരാമർശം നടത്തിയത്.
#WATCH Himachal Pradesh BJP chief Satpal Singh Satti speaks in Solan, on Congress President Rahul Gandhi, over his 'Chowkidar chor hai' slogan. (13.04.2019) (Note: Strong language) pic.twitter.com/Kwg3UUbYqL
— ANI (@ANI) April 15, 2019
സത്പാലിന്റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സത്പാൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ ഒരു പരാജയമാണെന്ന് തെളിയിച്ചു. അതിനാലാണ് അവർ ഇത്തരം മോശമായ പ്രയോഗങ്ങൾ നടത്തുന്നത്, ഹിമാചൽ കോൺഗ്രസ് വക്താവ് നരേഷ് ചൗഹാൻ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications