കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന് സന്തോഷിക്കാം; ബിജെപി സ്ഥാനാര്‍ഥി അനില്‍ ശര്‍മ ജയിച്ചു... കാരണം ഇതാണ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്. ഗുജറാത്തില്‍ ബിജെപി ഏഴാം തവണയും അധികാരം പിടിച്ചിരിക്കുന്നു. നരേന്ദ്ര മോദിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതിന് തെളിവായി ബിജെപി നേതാക്കള്‍ ഈ ജയത്തെ വിലയിരുത്തുന്നു. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കാര്യങ്ങള്‍ മറിച്ചാണ്.

ഇവിടെ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. വോട്ടെണ്ണല്‍ 75 ശതമാനം പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് ലീഡ് ചെയ്തു. എങ്കിലും ഹിമാചലിലെ ഒരു ബിജെപി സ്ഥാനാര്‍ഥിയുടെ ജയം ബോളിവുഡ് താരം സല്‍മാന്‍ ഖാന് സന്തോഷം നല്‍കുന്നതാണ്. വിശദാംശങ്ങള്‍ അറിയാം...

1

ബിജെപി എംഎല്‍എ അനില്‍ ശര്‍മയുടെ വിജയമാണ് സല്‍മാന്‍ ഖാനുമായി ബന്ധപ്പെടുത്തി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. മണ്ഡി സീറ്റില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും ജയിച്ചത്. 30000ത്തിലധികം വോട്ട് നേടി മികച്ച വിജയമാണ് അനില്‍ ശര്‍മയക്ക് ജനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസിന്റെ ചമ്പ താക്കൂര്‍ ഇവിടെ തോറ്റു.

2

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയെ വിവാഹം ചെയ്തത് ആയുഷ് ശര്‍മയാണ്. അദ്ദേഹത്തിന്റെ പിതാവാണ് ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ ശര്‍മ. വര്‍ഷങ്ങളായി മണ്ഡി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്ന വ്യക്തിയാണ് അനില്‍ ശര്‍മ. 1993ലാണ് ആദ്യം ജയിച്ചത്. അന്ന് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു.

3

തുടര്‍ച്ചയായി നാല് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് അനില്‍ ശര്‍മ ജയിച്ചുകയറി. 2007ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം ജയിച്ചത്. 2012ലും 2017ലും ബിജെപി ടിക്കറ്റിലും ജയിച്ചു. ഇത്തവണയും മണ്ഡിയില്‍ അനില്‍ ശര്‍മയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പരിഗണിച്ചില്ല. മണ്ഡലത്തിലെ ജനകീയനായതിനാല്‍ വിജയം ഉറപ്പാണ് അദ്ദേഹത്തിന്.

4

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയാണ്. സാധാരണ മാറി മാറി പാര്‍ട്ടികള്‍ ഭരിക്കുകയാണ് ഹിമാചല്‍ പ്രദേശിലെ പതിവ്. എങ്കിലും തുടര്‍ഭരണം ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെയാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

രണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെരണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെ

5

അതേസമയം, ഗുജറാത്തില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തു. കോണ്‍ഗ്രസിന് പതിവായി ലഭിക്കാറുണ്ടായിരുന്ന മുസ്ലിം വോട്ടുകള്‍ എഎപിയും മജ്‌ലിസ് പാര്‍ട്ടിയും പിടിച്ചതാണ് ബിജെപിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കിയത് എന്നാണ് വിലയിരുത്തല്‍. ഭൂപേന്ദ്ര പട്ടേല്‍ തന്നെയാണ് മുഖ്യമന്ത്രിയാകുക. അദ്ദേഹം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍

English summary
Himachal Elections result: BJP MLA Anil Sharma, Father of Actor Salman Khan’s brother-in-law Wins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X