'സുല്‍ത്താന്‍' കാണാന്‍ യുവാവ് തിയ്യേറ്റര്‍ മുഴുവനായി ബുക്ക് ചെയ്തു, പക്ഷെ സിനിമയല്ല ലക്ഷ്യം വെച്ചത്
ധര്‍മ്മശാല: സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സുൽത്താൻ കാണാന്‍ ഒരു തിയ്യേറ്ററിലെ മുഴുവന്‍ ടിക്കറ്റും യുവാവ് ബുക്ക് ചെയ്തു. ഹിമാചൽ പ്രദേശിലെ ഹമിര്‍പ്പൂര്‍ സ്വദേശിനിയായ ശങ്കര്‍ മുസാഫിര്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഒരു തിയ്യേറ്റര്‍ മുഴുവനായി ബുക്ക് ചെയ്തത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ സിനിമ കാണാന്‍ ഭാര്യയുമായി തനിച്ച് എത്തിയത് ഏവരേയും ഞെട്ടിച്ചു. കൂട്ടത്തില്‍ ഭാര്യയ്ക്കും സര്‍പ്രൈസ് നല്‍കി.

സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണ് ഭാര്യ ഗീതാജ്ഞലി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് തിയ്യേറ്റര്‍ മൊത്തത്തില്‍ ബുക്ക് ചെയ്തത് എന്ന് മുസാഫിര്‍ പറയുന്നു.












Click it and Unblock the Notifications