ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി; അനാഥാലയത്തിലെ പെൺകുട്ടികളോട് ചെയ്തത് ....
ഷിംല: ഹിമാചലിൽ സർക്കാർ അനാഥാലയത്തിലെ പെൺകുട്ടികളെ ജീവനക്കാർ ലൈംഗിക ചൂഷണത്തിന് വിധേയരാക്കി. ചമ്പ ജില്ലയിലെ ചില്ലി ഗ്രമത്തിലുള്ള സർക്കാർ അനാഥാലയത്തിലാണ് സംഭവം നടന്നത്. ഇതിനെ തുടർന്ന് സ്ഥാപനത്തിലെ ക്ലാർക്ക്, പാചകക്കാരൻ, ശുചിതൊഴിലാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരി നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്. 11 നും 18 നും ഇടയിലുള്ള പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത പുറത്തു വിട്ടത്. രാത്രി ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉറക്കം വന്നുവെന്ന് പെൺകുട്ടികൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഡയാന രാജകുമാരി ഹോട്ടായ സ്ത്രീ; ഒരു രാത്രി..., ട്രംപിന്റെ വെളിപ്പെടുത്തൽ
പരാതിയുടെ അടിസ്ഥാനത്തിൽ അനാഥാലയത്തിലെ ആറു പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന അവിടെയുണ്ടായിരുന്ന 33 അന്തേവാസികളെ കൗൺസിലിങ്ങിന് വിധേയരാക്കി. അനാഥാലത്തിലെ സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ചെങ്കിലും ഒരു ദിവസത്തെ ദൃശ്യം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന്, ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മോക്ത അനാഥാലയത്തിലെ പുരുഷജീവനക്കാരെ മാറ്റുകയും വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.