കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിൽ താമര വിരിയും, കോൺഗ്രസിനെ തഴഞ്ഞ് ജനങ്ങൾ, കാരണം.., അഭിപ്രായ സർവെ ഫലം പുറത്ത്

വരാൻ പോകുന്ന ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് സർവെഫലം

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഹിമാചലില്‍ താമര വിരിയുമോ? | Oneindia Malayalam

ഷിംല: വരാൻ പോകുന്ന ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് സർവെഫലം. സീ വോട്ടർ നടത്തിയ അഭിപ്രായ സർവെയിലാണ് ഫലം പുറത്തു വന്നിരിക്കുന്നത്. സർവെയിൽ പങ്കെടുത്ത 55 ശതമാനം ആളുകളും ഭരണമാറ്റം വേണമെന്നാണ് ആഭിപ്രായപ്പെട്ടിരിക്കുന്നത്.

സെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാംസെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാം

bjp

ഹിമാചലിൽ 52 ശതമാനം ‌സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കുമെന്നും അഭിപ്രായ സർവെയിൽ പറയുന്നുണ്ട്. 1267വോട്ടർമാരാണ് സീ വോട്ടേഴ്സിന്റെ അഭിപ്രായ സർവെയിൽ പങ്കെടുത്തത്. അതിൽ 55 ശതമാനം പേരും ഭരണമാറ്റം അനിവാര്യമാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആദ്യം ഔഡി കാര്‍ വിറ്റു , പിന്നീടു അത് മോഷ്ടിച്ചു സ്വന്തമാക്കി, ഇതു ചെയ്തത് ഭാര്യയോടുള്ള വാശിക്ക്ആദ്യം ഔഡി കാര്‍ വിറ്റു , പിന്നീടു അത് മോഷ്ടിച്ചു സ്വന്തമാക്കി, ഇതു ചെയ്തത് ഭാര്യയോടുള്ള വാശിക്ക്

ബിജെപി അധികാരത്തിൽ വരും

ബിജെപി അധികാരത്തിൽ വരും

ഹിമാചൽപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സീ വോട്ടേഴ്സ് നടത്തിയ അഭിപ്രായ സർവെയിലാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.1267 വോട്ടർമാർ പങ്കെടുത്ത അഭിപ്രായ സർവെയിൽ 55 ശതമാനം പേരും സംസ്ഥാനത്ത് ഭരണമാറ്റം അവശ്യമെന്നാണ് അറിയിച്ചിരിക്കുന്നത്.

 പുതിയ സർക്കാർ

പുതിയ സർക്കാർ

ഇത്തവണ നടക്കുന്ന ഹിമാചൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ തള്ളി പകരം ബിജെപി സർക്കാർ അധികാരത്തിലേറുമെന്നാണ് സർവെഫലത്തിൽ പറയുന്നത്.11.8 ശതമാനം വോട്ടിന്റെ വ്യത്യാസത്തോടെ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്. ഭരണകക്ഷികളായ കോൺഗ്രസിന് ഇത്തവണ വോട്ടിൽ 5 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകും.

 ബിജെപിക്ക് വൻ മുന്നേറ്റം

ബിജെപിക്ക് വൻ മുന്നേറ്റം

നിലവിൽ 26 സീറ്റുകളുള്ള ബിജെപിയ്ക്ക് ഇത്തവണ 52 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവെയിൽ പറയുന്നത്. നിലവിൽ കോൺഗ്രസിന്റെ 21 സിറ്റിങ് സീറ്റുകൾ 15 ആയി കുറയും. ഇതിൽ ഒരു സീറ്റ് മറ്റൊരു പാർട്ടിയ്ക്ക് ലഭിക്കുമെന്നും സർവെയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതു കോൺഗ്രസിന് ഏൽക്കാൻ പോകുന്ന വലിയൊരു അടി തന്നെയാണ്.

 അഴിമതി ആരോപണങ്ങൾ

അഴിമതി ആരോപണങ്ങൾ

ഹിമാചൽ മുഖ്യമന്ത്രി വീരേന്ദ്ര സിങിനെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഇതാണ് കോൺഗ്രസിന്റെ സാധ്യതകൾ ഇല്ലാതാക്കിയതെന്ന് 58.5 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മയാണ് ഹിമാചലിൽ തിരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്ന പ്രധാനഘടകം.

ബിജെപിയ്ക്ക് മുൻ തൂക്കം കൂടുതൽ

ബിജെപിയ്ക്ക് മുൻ തൂക്കം കൂടുതൽ

ഹിമാചലിൽ കോൺഗ്രസിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് ബിജെപിക്കാണ്. കോൺഗ്രസ് നേതാവും ഹിമാചൽ മുഖമന്ത്രിയുമായ വീരഭഭ്ര സിങിനേക്കാൾ മുൻതൂക്കം ബിജെപിയുടെ പ്രേം കുമാർ ദുമലിനാണ്. അത് അഭിപ്രായ സർവെയിൽ നിന്ന് വ്യക്തമാണ്. അതെസമയം വീരഭഭ്ര സിങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഹിമാചലിലെ മുൻ ബിജെപി സർക്കാരുകളേക്കാൾ ഭേദമെന്ന് 42 ശതമാനത്തോളം ആളുകൾ സർവെയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

English summary
Himachal Pradesh will go to the polls on Thursday and ahead of the Assembly election, a soon-to-be released C-Voter survey predicts a thumping victory for the BJP. According to the survey, the BJP will enjoy an 11.8 percent swing in vote share, with the Congress set to suffer a swing of negative five percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X