കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണം

Google Oneindia Malayalam News

ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബി ജെ പി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് അഞ്ച് നേതാക്കളെ ബി ജെ പി പുറത്താക്കി.

ഹിമാചല്‍ പ്രദേശ് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് മുന്‍ എം എല്‍ എമാരെയാണ് ബി ജെ പി പുറത്താക്കിയിരിക്കുന്നത്. അടുത്ത ആറ് വര്‍ഷത്തേക്ക് ആണ് പാര്‍ട്ടിയില്‍ നിന്ന് ഇവരെ പുറത്താക്കിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വിമതരായി മാറുകയും ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

1

കിന്നൗറിലെ മുന്‍ എം എല്‍ എ തേജ്വന്ത് സിംഗ് നേഗി, ആനിയിലെ മുന്‍ എം എല്‍ എ കിഷോരി ലാല്‍, ഇന്‍ഡോറയിലെ മുന്‍ എം എല്‍ എ മനോഹര്‍ ധിമാന്‍, ഫത്തേപൂരില്‍ നിന്നുള്ള ഹിമാചല്‍ ബി ജെ പി വൈസ് പ്രസിഡന്റ്, നളഗഡില്‍ നിന്നുള്ള മുന്‍ എം എല്‍ എ കെ എല്‍ താക്കൂര്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരുന്നു.

ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനിആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

2

ഹിമാചല്‍ പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ സുരേഷ് കശ്യപ് ആണ് നേതാക്കള്‍ക്കെിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ സ്വന്തം ജില്ലയായ മാണ്ഡിയില്‍ ബി ജെ പിക്കുള്ളില്‍ വിമതനീക്കം ശക്തമാണ്. അവിടെ നിന്ന് മൂന്ന് ബി ജെ പി വിമതര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിട്ടുമുണ്ട്.

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിംആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

3

മാണ്ഡി ജില്ലയിലെ 10 സീറ്റുകളിലേക്ക് 67 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുന്നത്. മാണ്ഡിയില്‍ നാചനില്‍ നിന്നുള്ള ജിയാന്‍ ചന്ദ്, സുന്ദര്‍നഗറില്‍ നിന്നുള്ള മുന്‍ മന്ത്രി രൂപ് സിങ്ങിന്റെ മകന്‍ അഭിഷേക് താക്കൂര്‍, മാണ്ഡിയില്‍ നിന്നുള്ള പര്‍വീണ്‍ ശര്‍മ എന്നിവരാണ് വിമത ബി ജെ പി സ്ഥാനാര്‍ത്ഥികള്‍. മാണ്ഡിയിലെ നാല് സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ബി ജെ പി സീറ്റ് നിഷേധിച്ചിരുന്നു.

എല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപിഎല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപി

4

മന്ത്രി മഹേന്ദര്‍ സിംഗ് താക്കൂര്‍, എം എല്‍ എമാരായ ഹീരാ ലാല്‍ (കര്‍സോഗ്), ജവഹര്‍ താക്കൂര്‍ (ദരംഗ്), കേണല്‍ ഇന്ദര്‍ സിംഗ് (സര്‍കഘട്ട്) എന്നിവര്‍ക്കാണ് ബി ജെ പി ഇത്തവണ ടിക്കറ്റ് നിഷേധിച്ചത്. നവംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 21 പുതുമുഖങ്ങളെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. നിരവധി സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ഇതിന് പിന്നാലെ സീറ്റ് നഷ്ടപ്പെട്ടിരുന്നു.

5

അഞ്ച് ഡോക്ടര്‍മാരും ഒരു വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും ബി ജെ പി സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെ എല്ലാ തരത്തിലുമുള്ള വിമത നീക്കത്തിനെതിരെ ഉചിതമായ നടപടിയെടുക്കും എന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞിരുന്നു.

English summary
Himachal Pradesh Assembly election 2022: BJP expells the rebels leaders including vice president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X