മകന്‍ വിമതനായി.. അച്ഛന് നല്‍കിയ സീറ്റ് തിരിച്ചെടുത്തു; ഹിമാചലില്‍ തലവേദന തീരാതെ ബിജെപി
ഷിംല: ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കുള്ളിലെ പ്രതിസന്ധി തുടരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസം ബി ജെ പി കുളു സദര്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി. നേരത്തെ തീരുമാനിച്ച മഹേശ്വര്‍ സിംഗിനെ ആണ് കുളു സദര്‍ സീറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
മഹേശ്വര്‍ സിംഗിന്റെ മകന്‍ ബഞ്ചാര്‍ സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മഹേശ്വര്‍ സിംഗിനെ ആണ് കുളു സദര്‍ സീറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മഹേശ്വര്‍ സിംഗിന്റൈ മകന്‍ ഹിതേശ്വര്‍ ബഞ്ചാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മഹേശ്വര്‍ സിംഗിനെ ബി ജെ പി പുറത്താക്കിയത്. മഹേശ്വര്‍ സിംഗിന് പകരം നരോത്തം താക്കൂര്‍ എന്ന റിട്ടയേര്‍ഡ് അധ്യാപകനെ ആണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പകരം നിര്‍ദേശിച്ചിരിക്കുന്നത്. ഇദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുളു സദറില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ഒക്ടോബര്‍ 21 ന് മഹേശ്വര്‍ സിംഗ് പത്രിക സമര്‍പ്പിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പുതിയ സാഹചര്യത്തില്‍ സീറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന്, ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മഹേശ്വര്‍ സിംഗ് ഭുന്തറില്‍ തന്റെ അനുയായികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അതേസമയം നവംബര്‍ 12 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച 346 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. മാണ്ഡി ജില്ലയില്‍ നിന്ന് 81 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 72 പേര്‍ കാന്‍ഗ്രയിലും 34 പേര്‍,സിര്‍മോറിലും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഉന ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ സമാഹരിച്ചു വരികയാണെന്ന് വക്താവ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 600 കവിഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആയിരുന്നു.

പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 27-നും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29-നുമാണ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇത്തവണ ശക്തമായ ദ്വികക്ഷി പോരിനാണ് ഹിമാചല്‍ പ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസുമാണ് കളത്തിലിറങ്ങുന്നത്.












Click it and Unblock the Notifications