കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; നേതാക്കള്‍ ദില്ലിയിലെത്തി, മുഖ്യമന്ത്രി പദത്തിനായി ലോബിയിംഗ്

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ ജയം ഏതാണ്ട് ഉറപ്പിച്ച് കോണ്‍ഗ്രസ്. പത്ത് ദിവസത്തില്‍ അധികം ഫലം വരാന്‍ മുന്നിലുണ്ട്. ഫോട്ടോ ഫിനിഷിംഗാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് തന്നെ മുന്നിലെത്തുമെന്നാണ് സൂചന. ബിജെപിക്കുള്ളില്‍ കടുത്ത പോരാട്ടമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്നത്. എന്തായാലും കോണ്‍ഗ്രസ് തന്നെ മുന്നിലെത്തുമെന്നാണ് സൂചന.

പിന്നണിയില്‍ നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസിലെ പല ലോബികളും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ഇവര്‍ക്കിടയില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ശ്രമം.

1

സമവായത്തിലൂടെ ഒരു മുഖ്യമന്ത്രി വന്നേക്കാനാണ് സാധ്യത. പല നേതാക്കളും ഇതിനോടകം ദില്ലിയിലെത്തിയിട്ടുണ്ട്. അവിടെ സീനിയര്‍ നേതാക്കളുമായി സംസാരിച്ച് മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദം ചെലുത്താനാണ് ശ്രമം. സര്‍വേകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്.

274 കോടിയുടെ ജേതാവ് ഫോണെടുത്തു; ആ മഹാഭാഗ്യം തിരിച്ചറിഞ്ഞു, ന്യൂസൗത്ത് വെയ്ല്‍സുകാരന് ആഘോഷം274 കോടിയുടെ ജേതാവ് ഫോണെടുത്തു; ആ മഹാഭാഗ്യം തിരിച്ചറിഞ്ഞു, ന്യൂസൗത്ത് വെയ്ല്‍സുകാരന് ആഘോഷം

കോണ്‍ഗ്രസ് ക്യാമ്പ് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ നേരത്തെ തന്നെ മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞതാണ്. എന്നാല്‍ ഇവരും ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി മുന്‍നിരയില്‍ തന്നെയുണ്ട്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

പ്രതിഭ സിംഗും മകന്‍ വിക്രമാദിത്യ സിംഗും രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇതേ തുടര്‍ന്ന് മധ്യപ്രദേശില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരിക്കുകയാണ് ഇവര്‍. ഇതിലൂടെ രാഹുലിനെ കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമം. ഗാന്ധി കുടുംബമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാവുകയെന്നാണ് കരുതുന്നത്.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായെങ്കിലും തീരുമാനം പിന്നണിയിലിരുന്ന് ഗാന്ധി കുടുംബം എടുക്കും. അതറിഞ്ഞാണ് പ്രതിഭയും മകനും യാത്രയുടെ ഭാഗമായത്. പ്രചാരണത്തിന്റെ സമയത്ത് രാഹുല്‍ വരാതിരുന്നതിനാല്‍ ഇവര്‍ക്ക് യാതൊന്നും അറിയിക്കാന്‍ സാധിച്ചിരുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങളെയും പരിഗണിക്കമെന്ന കാര്യം ഹൈക്കമാന്‍ഡിലെത്തിക്കാന്‍ കൂടിയുള്ള നീക്കമാണ് പ്രതിഭ നടത്തിയത്. എന്നാല്‍ വെല്ലുവിളികള്‍ ഇവര്‍ക്ക് ധാരാളമാണ്. മുകേഷ് അഗ്നിഹോത്രിയെന്ന എന്ന നാല് തവണ എംഎല്‍എയായ നേതാവ് ഒപ്പമുണ്ട്. വീരഭദ്ര സിംഗ് സര്‍ക്കാരുകളില്‍ പല വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രതിഭയുടെ വിശ്വസ്തനാണ് അദ്ദേഹം. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ്. എംഎല്‍എമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. സുഖ്വീന്ദര്‍ സുക്കു മറ്റൊരു പ്രമുഖനാണ്. ഇയാള്‍ക്ക് പത്ത് എംഎല്‍എമാരുടെ പിന്തുണയുണ്ട്. എന്നാല്‍ പ്രതിഭയുടെ താല്‍പര്യം ഇയാള്‍ക്കൊപ്പമല്ല. എന്നാല്‍ മികച്ച സംഘാടകനാണ് സുക്കു.

English summary
himachal pradesh assembly election: congress says they surely win himachal and search start for cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X