കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രം; സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരും

  • By Sanoop
Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ നയിച്ച സര്‍ക്കാരുകളെയും മുഖ്യമന്ത്രിമാരെയും കുറിച്ച് ഒരു തിരഞ്ഞുനോട്ടം. അറുപ്പത്തിയെട്ട് നിയമസഭാ മണ്ഡലങ്ങളുളള രാജ്യത്തിന്‍റെ പതിനെട്ടാമത്തെ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. രാഷ്ട്രീയ ചരിത്രം നോക്കുമ്പോള്‍ കൂടുതല്‍ തവണ സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഏട്ട് തവണയാണ് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നത്. ജനതാ പാ‍ര്‍ട്ടി ഒരു തവണയും ബിജെപി മൂന്ന് തവണയും സംസ്ഥനം ഭരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വീരഭദ്ര സിങാണ് കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി. അ‍‍ഞ്ച് തവണയാണ് വീരഭദ്ര സിങ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്.

തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ 1962ലാണ് ഒന്നാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് പ്രതിനിധി യശ്വന്ത് സിങ് പര്‍മാമാറായിരുന്നു ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍റെ പ്രഥമ മുഖ്യമന്ത്രി. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ പിന്നീട് നടന്ന 1967, 72ല്‍ തിരഞ്ഞെടുപ്പിലും യശ്വന്ത് സിങ് പര്‍മാറിന്‍റെ നേതൃത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചത്. 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പതിനഞ്ച് വര്‍ഷത്തിന്‍റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ജനതാ പാര്‍ട്ടി അധികാരത്തിലെത്തി. ശാന്ത കുമാറായിരുന്നു നാലം നിയമസഭയിലെ മുഖ്യമന്ത്രി. 1982ല്‍ നടന്ന ആഞ്ചാമത് നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തി രാംലാല്‍ താകൂറും വീരഭദ്രസിങ്ങുമായിരുന്നു 1982-85 കാലയിളവിലെ സര്‍ക്കാരിലെ മുഖ്യമന്ത്രിമാര്‍.

 himachal-pradesh

ആറാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ച ഉണ്ടായി. വീരഭദ്ര സിങാണ് ആ കാലയിളവില്‍ സര്‍ക്കാരിനെ നയിച്ചത്. എന്നാല്‍ 1990ല്‍ നടന്ന ഏഴാം നിയസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. നാലാം അസംബ്ളിയില്‍ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ശാന്ത കുമാര്‍. 1990ല്‍ അധികാരത്തിലെത്തിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു. എന്നാല്‍ 1993ല്‍ നടന്ന എട്ടാമത് നിയസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി വീരഭദ്രസിങിന്‍റെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരം തിരിച്ചുപിടിച്ചു.

എന്നാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വീരഭദ്ര സിങിന് ഭരണ തുടര്‍ച്ച സാധിച്ചില്ല. തുടര്‍ന്ന് നടന്ന ഒമ്പതാമത് നിയമസഭയില്‍ പ്രേംകുമാര്‍ ധുമാലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. പിന്നീട് നടന്ന പത്താം നിയമസഭയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. വീരഭദ്ര സിങായിരുന്നു ആ കാലയിളവില്‍ മുഖ്യമന്ത്രി. 2007ല്‍ പതിനൊന്നാമത് നിയമസഭയിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേം കൂമാര്‍ ധുമാലിന്‍റെ നേതൃത്വത്തില്‍ ബിജെപി വീണ്ടു അധികാരത്തിലെത്തി. എന്നാല്‍ പ്രേം കുമാര്‍ സര്‍ക്കാരിനും ഭരണ തുടര്‍ച്ച സാധിച്ചില്ല. 2012ല്‍ നടന്ന പന്ത്രണ്ടമത് നിയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തി. വീരഭദ്ര സിങാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിലെ മുഖ്യമന്ത്രി

English summary
history of himachal pradesh assembly and chief ministers. himachal pradesh state have sixty eight assembly constituencies. looking political history congress party ruled for more times. congress ruled eight terms in the state. janatha party ruled one term and bjp ruled three times in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X