കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ കോണ്‍ഗ്രസ് വിജയിക്കും: പറയുന്നത് മറ്റാരുമല്ല, ബിജെപി വിമതർ, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന പ്രവചനവുമായി ബി ജെ പി വിമതർ. തെറ്റായ ടിക്കറ്റ് വിതരണത്തിലും അസംബ്ലി മണ്ഡലങ്ങളുടെ കൈമാറ്റത്തിലും മറ്റുമുള്ള നേതാക്കളുടെ കടുത്ത അമർഷത്തിനിടയിലാണ് പാർട്ടിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞേക്കില്ല എന്ന് അവകാശപ്പെടുന്നത് ബിജെപി നേതാക്കളുടെ ഓഡിയോ ക്ലിപ്പുകൾ പുറത്ത് വന്നത്. ഇതോടെ സംസ്ഥാനത്ത് ശക്തമായ അടിയൊഴുക്കുകള്‍ സംഭവിച്ചോയെന്ന ഭയത്തിലാണ് ബി ജെ പി.

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഡിസംബർ എട്ടിലേക്കാണ് എല്ലാവരുടെയും കണ്ണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തങ്ങളുടെ പാർട്ടി സർക്കാർ രൂപീകരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ചില നേതാക്കൾ ഇതിനകം തന്നെ ലോബിയിംഗ് ആരംഭിച്ച് പാർട്ടി ഹൈക്കമാൻഡിന് മുന്നിലേക്ക് തങ്ങളുടെ അവകാശവാദം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍

ഇതിനിടയിലാണ് തെറ്റായ ടിക്കറ്റ് വിതരണത്തിലും

ഇതിനിടയിലാണ് തെറ്റായ ടിക്കറ്റ് വിതരണത്തിലും അസംബ്ലി മണ്ഡലങ്ങളുടെ കൈമാറ്റത്തിലും മറ്റ് ഘടകങ്ങളിലും ഉള്ള നീരസം കാരണം പാർട്ടിക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞേക്കില്ല എന്ന് പ്രവചിക്കുന്ന ബി ജെ പി നേതാക്കൾ തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ പുറത്ത് വരാന്‍ തുടങ്ങിയത്.

ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍

ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ട ഡൽഹിയിലെ മുൻ ബിജെപി

ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ട ഡൽഹിയിലെ മുൻ ബിജെപി എംഎൽഎ രേണു ഛദ്ദയാണ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോൾ സംസ്ഥാനത്ത് വൈറലായിരിക്കുകയാണ്. പ്രാദേശിക നേതാക്കളെ അവഗണിക്കുന്നത് പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഛദ്ദ ഓഡിയോ ക്ലിപ്പിൽ പറയുന്നു.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

അർക്കി, ദൽഹൗസി, ഫത്തേപൂർ, നലഗഡ്, സുജൻപൂർ

അർക്കി, ദൽഹൗസി, ഫത്തേപൂർ, നലഗഡ്, സുജൻപൂർ ജ്വാലാമുഖി, ഡെഹ്‌റ തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ പുറത്തുള്ളവർക്കാണ് ടിക്കറ്റ് നല്‍കിയത്. ഇതില്‍ അതൃപ്തരായ പ്രാദേശിക നേതാക്കൾ ഇവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളിൽ നൂർപൂരിൽ നിന്ന് മത്സരിച്ചതിനാൽ വോട്ടർമാരും പ്രാദേശിക നേതാക്കളും സ്വാഗതം ചെയ്തില്ലെന്നും ഛദ്ദ പറഞ്ഞു.

Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

ബി ജെ പി തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ആളുകൾ

ബി ജെ പി തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ആളുകൾ കോൺഗ്രസിന് വോട്ട് ചെയ്യുകയാണെന്ന് മറ്റൊരു ബി ജെ പി നേതാവും ഛദ്ദയോട് പറയുന്നുണ്ട്. കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ടിക്കറ്റ് നിഷേധിച്ചതിൽ പാർട്ടിയോട് കടുത്ത അമർഷമുള്ള നേതാവ് കൂടിയാണ് ഛദ്ദ.

കുറെയാളുകള്‍ക്ക് അത് താങ്ങാനാവില്ല, അപ്പോഴാണ് ആത്മഹത്യകളുണ്ടാവുന്നത്: ഒപ്പം നില്‍ക്കണമെന്ന് റിയാസ്കുറെയാളുകള്‍ക്ക് അത് താങ്ങാനാവില്ല, അപ്പോഴാണ് ആത്മഹത്യകളുണ്ടാവുന്നത്: ഒപ്പം നില്‍ക്കണമെന്ന് റിയാസ്

ഈ മണ്ഡലത്തിൽ 83,000 വോട്ടർമാരുണ്ട്. അവരിൽ

"ഈ മണ്ഡലത്തിൽ 83,000 വോട്ടർമാരുണ്ട്. അവരിൽ ഒരാളെപ്പോലും പാർട്ടി പരിഗണിച്ചില്ല. അവർ ഉപയോഗിച്ച പ്ലേറ്റുകൾ എടുക്കാൻ മാത്രമാണോ ഞങ്ങളെ കൊണ്ടുപോകുന്നത്? ഞാൻ നല്ല വിദ്യാഭ്യാസമുള്ളയാളാണ്. പുറത്തുള്ളവർ എന്തിന് ആകണം? അവരൊക്കെ ബി ജെ പിക്ക് വേണ്ടി മണ്ഡലത്തിലെത്താണ് ചെയ്തത്. ഇവർക്ക് ആളുകള്‍ വോട്ട് ചെയ്തോ?" ഛദ്ദ വിമർശനം ശക്തമാക്കി.

ഭരണവിരുദ്ധത തടയാൻ ബിജെപി നേതൃത്വം പാർട്ടി

ഭരണവിരുദ്ധത തടയാൻ ബിജെപി നേതൃത്വം പാർട്ടി സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങൾ മാറ്റിയെങ്കിലും മുൻകാലങ്ങളിൽ അവരെ നാട്ടുകാർ പരാജയപ്പെടുത്തിയതിന്റെ ഉദാഹരണങ്ങളും രേണു ചദ്ദ വൈറലായ വീഡിയോയിൽ പറയുന്നുണ്ട്. "ജൻപൂരിലെ ജനങ്ങൾ സിറ്റിംഗ് മുഖ്യമന്ത്രി പ്രേം കുമാർ ധുമലിനെ തോൽപിച്ചു. പാർട്ടി ഇത്തവണ ധുമലിനെ സ്ഥാനാർത്ഥിയാക്കിയില്ല എന്നതാണ് ശ്രദ്ധേയമെന്നും രേണു ഛദ്ദ പറയുന്നു.

രവീന്ദർ രവിക്ക് ജയ്സിംഗ്പൂരിൽ നിന്ന് ടിക്കറ്റ് നൽകിയില്ല,

രവീന്ദർ രവിക്ക് ജയ്സിംഗ്പൂരിൽ നിന്ന് ടിക്കറ്റ് നൽകിയില്ല, ഡെഹ്‌റയിൽ നിന്നാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത് എന്നാൽ 2017ൽ അദ്ദേഹം പരാജയപ്പെട്ടെന്നും രേണു ഛദ്ദ പറഞ്ഞു. കൃപാൽ പ്രമർ പത്താൻകോട്ടിൽ നിന്നുള്ളയാളാണെന്നും എന്നാൽ ഫത്തേപൂരിൽ നിന്നാണ് മത്സരിച്ചതെന്നും ഛദ്ദ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അർക്കി സോളനിൽ നിന്ന് മത്സരിച്ച രത്തൻ പാൽ സിംഗും വിജയിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു

English summary
Himachal Pradesh Assembly Elections 2022: BJP Rebels Predict Congress Win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X