കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ഥാനമുള്ളത് ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രം: ഹിമാചല്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ കലാപം ആളിപ്പടരുമ്പോള്‍ വിവാദ പ്രസ്താവനയുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ സ്ഥാനമുള്ളൂവെന്നാണ് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ പ്രസ്താവന. വിധാന്‍സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഠാക്കൂര്‍. 'ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയുക. അത് ചെയ്യാത്തവര്‍, ഇന്ത്യയെ എതിര്‍ക്കുന്നവരാണ് അവര്‍ ഭരണഘടനയെ ആദരിക്കുന്നില്ല. ഭരണഘടനയെ തുടര്‍ച്ചയായി അനാദരിക്കുകയാണ്. അവരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്' ഇതായിരുന്നു ഠാക്കൂറിന്റെ വാക്കുകള്‍.

ദില്ലി സംഘര്‍ഷം: 20 പേര്‍ അറസ്റ്റില്‍!! 'ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍' പുറപ്പെടുവിച്ച് പോലീസ് ദില്ലി സംഘര്‍ഷം: 20 പേര്‍ അറസ്റ്റില്‍!! 'ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍' പുറപ്പെടുവിച്ച് പോലീസ്

'രാജ്യത്ത് നല്ലതൊന്നും സംഭവിക്കുന്നില്ല. ഇത് മോശവും തെറ്റുമാണ്. ജനങ്ങള്‍ ഒരു തരം പ്രത്യേക മാനസികാവസ്ഥയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്' ബജറ്റ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഠാക്കൂറിന്റെ പ്രതികരണം ഇത്തരത്തിലുള്ളതായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നവരെ ശക്തമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

jairamtakur-

ബിജെപി സാമുദായിക തലത്തില്‍ രാജ്യത്ത ധ്രുവീകരിക്കുകയാണെന്നാണ് ഹിമാചല്‍ കോണ്‍ഗ്രസ് തലവന്‍ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി ബിജെപി സര്‍ക്കാരാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനൊപ്പം അവര്‍ സാമുദായിക ദ്രൂവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും കുല്‍ദീപ് റാത്തോഡ് പറയുന്നു. അക്രമത്തില്‍ അപലപിച്ച അദ്ദേഹം ആസൂത്രകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ അക്രമണങ്ങളെത്തുടര്‍ന്ന് ഇതിനകം 18 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 56 പോലീസുകാരുള്‍പ്പെടെ 130 പേര്‍ക്കാണ് ഇതിനകം പരിക്കേറ്റിട്ടുള്ളത്. പ്രശ്ന ബാധിത പ്രദേശങ്ങളിലെ സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുന്ന നിലയിലാണുള്ളത്. അക്രമമുണ്ടായ പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
Himachal Pradesh chief minister came up with controversial statement on Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X