കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിലെ സിപിഎം ജയം കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുടെ പത്രിക തള്ളിയത് കൊണ്ട്!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹിമാചലില്‍ ചെങ്കൊടി പാറി | Oneindia Malayalam

ഷിംല: ബിജെപി തൂത്തുവാരിയ ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണകൊണ്ട്. തിയോങ് മണ്ഡലത്തില്‍ നിന്നുമാണ് സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റില്‍ മാത്രമാണ് വിജയം നേടാന്‍ സാധിച്ചത്.

കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ തിയോങ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിദ്യ സോക്സറാണ് വര്‍ഷങ്ങളായി തിയോങ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണയും കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി വിദ്യ തന്നെയാണ് നോമിനേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ വിദ്യയുടെ നാമ നിര്‍ദ്ദേശ പത്രിക റിട്ടേണിങ്ങ് ഓഫീസര്‍ തള്ളിയതിനെത്തുടര്‍ന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെ പിന്തുണച്ചത്.

 cpm-congress

കോണ്‍ഗ്രസിന് ഡമ്മി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നെങ്കിലും ബിജെപി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് പിന്തുണ നല്‍കുകയായിരുന്നു. ഇതാണ് സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹയ്ക്ക് ഗുണം ചെയ്തത്. കോണ്‍ഗ്രസിന്‍റെ രഹസ്യ പിന്തുണയോടെ മത്സരിച്ച രാകേഷ് സിന്‍ഹ 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ദീപക്ക് റാത്തോറിനെ പരാജയപ്പെടുത്തിയത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ രാകേഷ് സിന്‍ഹ 1993ല്‍ ഷിംല മണ്ധലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിനന് തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒരു സീറ്റ് വിജയത്തിന്‍റെ ആഹ്ളാദത്തിലാണ് സിപിഎം നേതൃത്വവും പ്രവര്‍ത്തകരും. രാകേഷ് സിന്‍ഹയ്ക്ക് ആശംസ അറിയിച്ചുള്ള ട്വീറ്റുമായി ആള്‍ ഇന്ത്യന്‍ കിസാന്‍ സഭയും രംഗത്തെത്തി.

English summary
himachal pradesh cpm candidate rakesh sing contested from thiong constuency won by support of congress. nomination of congress sitting mla vidya stokes was rejected by returning officer. congress have a dummy candidate in constituency but for defeating bjp congress given secret support to cpm candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X