• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download
LIVE

ഹിമാചൽ പ്രദേശ് വോട്ടെടുപ്പ്: വൈകുന്നേരം 5 മണി വരെ 66% പോളിങ് രേഖപ്പെടുത്തി

Google Oneindia Malayalam News

Newest First Oldest First
6:59 PM, 12 Nov
ഹിമാചൽ പ്രദേശിൽ വൈകുന്നേരം 5 മണി വരെ 66% പോളിങ് രേഖപ്പെടുത്തി, 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 76% ൽ നിന്ന് കുറഞ്ഞു.
4:55 PM, 12 Nov
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
4:17 PM, 12 Nov
ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷൻ ബൂത്തിൽ 98.08% വോട്ടിംഗ് രേഖപ്പെടുത്തി
3:54 PM, 12 Nov
ഹിമാചൽ പ്രദേശിൽ മൂന്ന് മണി വരെ 55.65 ശതമാനം പോളിങ് രേഖപ്പെടുത്തി.
3:30 PM, 12 Nov
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ എന്നിങ്ങനെ എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തന്റെ കോൺഗ്രസ് പാർട്ടി നിറവേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
3:18 PM, 12 Nov
മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശാന്ത കുമാർ പാലമ്പൂരിൽ വോട്ട് ചെയ്തു
3:02 PM, 12 Nov
ലാഹൗൾ, സ്പിതി എന്നിവിടങ്ങളിൽ ഏറ്റവും കുറവ് 21.95 ശതമാനവും ചമ്പയിൽ ഉച്ചയ്ക്ക് ഒരു മണി വരെ 28.35 ശതമാനവും വോട്ട് രേഖപ്പെടുത്തി.
2:43 PM, 12 Nov
ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്ഥാനത്ത് 37.19 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 41.89 ശതമാനം, സിർമോർ ജില്ലയിലും, 41.17 ശതമാനം മാണ്ഡിയിലുമാണ്.
2:26 PM, 12 Nov
സൈനിക കുടുംബങ്ങളുടെ ഗണ്യമായ ജനസംഖ്യയുള്ള ഹിമാചൽ പ്രദേശിൽ ബി ജെ പിയെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ വോട്ടർമാരോട് അഭ്യർത്ഥിച്ചു
2:03 PM, 12 Nov
ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾക്കുള്ള എക്‌സിറ്റ്, അഭിപ്രായ സർവേകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു
1:45 PM, 12 Nov
ഉച്ചയ്ക്ക് 1 മണി വരെ 37.19% ശതമാനം പോളിംഗ്
1:35 PM, 12 Nov
വോട്ടെടുപ്പ് പുരോഗമിക്കുന്നു
1:23 PM, 12 Nov
ഹിമാചലിൽ 56,000 വികലാംഗരായ വോട്ടർമാരുണ്ട്. അവർക്കായി ഞങ്ങൾ ഒരുപാട് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു
1:14 PM, 12 Nov
ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനായ താഷിഗാങ്ങിൽ ആദ്യമായി വോട്ട് ചെയ്യുന്ന ഒരു യുവാവ്
12:59 PM, 12 Nov
ഹിമാചല്‍ പ്രദേശില്‍ 105 വയസ് പ്രായമുള്ള നറോ ദേവി വോട്ട് രേഖപ്പെടുത്തി
12:39 PM, 12 Nov
ഹിമാചലിലെ 157 പോളിങ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് വനിതാ ജീവനക്കാരാണ്
12:30 PM, 12 Nov
ഹമിർപൂർ ജില്ലയിലെ നദൗൻ നിയമസഭാ മണ്ഡലത്തിലെ പഖ്‌റോൾ പോളിംഗ് സ്റ്റേഷനിൽ ഇവിഎം തകരാറിനെ തുടർന്ന് 40 മിനിറ്റിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
12:19 PM, 12 Nov
പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം
ഷാപൂർ 11%, സുന്ദരനഗർ 23%, നാചൻ 13%, നദൗൻ 15%, ഫത്തേപൂർ 20%, ചമ്പ 8%, കാർസോഗ് 23 % , ജോഗീന്ദർനഗർ 24 %, സർക്കാഘട്ട് 20, ഡൂൺ 7%
12:06 PM, 12 Nov
ഹിമാചൽ പ്രദേശിൽ 11 മണി വരെ 17.9% പോളിംഗ് രേഖപ്പെടുത്തി
11:53 AM, 12 Nov
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ 5.02 ശതമാനം
11:39 AM, 12 Nov
പ്രധാനപ്പെട്ട മത്സരങ്ങൾ
11:32 AM, 12 Nov
വോട്ടെടുപ്പ് പുരോഗമിക്കുന്നു, രാവിലെ 10 മണി വരെ 5.02% പോളിങ്
11:22 AM, 12 Nov
ബിജെപി അധ്യക്ഷൻ ജെപി നദ്ദ വിജയ്പൂരിലെ സ്വന്തം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
11:13 AM, 12 Nov
കോൺഗ്രസ് എംപി ആനന്ദ് ശർമ്മ സൈനിക് റെസ്റ്റ് ഹൗസ് ലോങ്‌വുഡിൽ വോട്ട് രേഖപ്പെടുത്തി
10:55 AM, 12 Nov
പ്രധാനപ്പെട്ട മത്സരങ്ങൾ
10:40 AM, 12 Nov
ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും: അനുരാഗ് താക്കൂർ
10:26 AM, 12 Nov
ഹിമാചല്‍ പ്രദേശില്‍ 40 മുതല്‍ 45 സീറ്റ് വരെ ലഭിക്കും
10:14 AM, 12 Nov
ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം
9:45 AM, 12 Nov
വോട്ടെടുപ്പ് ധർമശാലയിൽ പുരോഗമിക്കുകയാണ്
9:26 AM, 12 Nov
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും കുടുംബവും സെറാജ് അസംബ്ലി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി
READ MORE

ഷിംല: ഹിമാചല്‍ പ്രദേശ് ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്. ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആവേശത്തിലാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുക. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂന്നിയാണ് ബി ജെ പി പ്രചരണം നടത്തിയത്.

മറുവശത്ത് കോണ്‍ഗ്രസ് പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കീഴില്‍ പ്രിയങ്ക ഗാന്ധി നയിച്ച പ്രചരണത്തെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. നിലവില്‍ ഒരു എം എല്‍ എയുള്ള സി പി ഐ എം ഇത്തവണ അത് വര്‍ധിപ്പിക്കാനാണ് ഇറങ്ങുന്നത്. ആം ആദ്മി സംസ്ഥാനത്തെ മൂന്നാം കക്ഷിയായി ഉയരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

English summary
Himachal Pradesh Election 2022 Live Malayalam News & Updates, Total Voter Turnout Of 68 Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X