Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ശ്രദ്ധാ കേന്ദ്രമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 16 തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ച് ബി ജെ പിയുടെ താര പ്രചാരകന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായേക്കാള്‍ കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യോഗി ആദിത്യനാഥിന് സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി മത്സരിച്ച 412 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുത്ത് ശനിയാഴ്ചയായിരുന്നു. ഡിസംബര്‍ എട്ടിന് ആണ് ഫലം പ്രഖ്യാപിക്കുന്നത്.

1

95 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള ഹിമാചല്‍ പ്രദേശില്‍ യോഗിയുടെ 'ഹിന്ദുത്വ ഐക്കണ്‍' എന്ന പ്രതിച്ഛായയെയാണ് പാര്‍ട്ടി വന്‍തോതില്‍ പരിഗണിച്ചത്. ഇത് ഏറെക്കുറെ ഫലം കണ്ടു എന്ന വിലയിരുത്തലിലാണ് ബി ജെ പി. യോഗിയുടെ കരിഷ്മയും ഹിന്ദുത്വത്തിന്റെ പതാകവാഹകന്‍ എന്ന പ്രതിച്ഛായയുമാണ് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനാകുന്നത്.

2

പ്രധാനമന്ത്രി മോദി കഴിഞ്ഞാല്‍ ബി ജെ പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ യോഗിയായി മാറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് റൗണ്ടുകളിലായി മാണ്ഡി, ഉന, കുളു, ഷിംല, കംഗ്ര, ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, സോളന്‍ എന്നീ എട്ട് ജില്ലകളില്‍ യോഗി ആദിത്യനാഥ് പ്രചാരണം നടത്തി. അദ്ദേഹത്തിന്റെ റാലികളില്‍ അയോധ്യ, രാമക്ഷേത്രം, ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍, ഇന്ത്യ-പാക് യുദ്ധങ്ങളില്‍ ഹിമാചലിലെ സൈനികരുടെ പങ്കാളിത്തം, തീവ്രവാദം, കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയം എന്നിവ പരാമര്‍ശിച്ചിരുന്നു.

3

ബി ജെ പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ നരേന്ദ്ര മോദി രണ്ട് റൗണ്ടുകളിലായി ഹിമാചലില്‍ നാല് റാലികളെ ആണ് അഭിസംബോധന ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് റൗണ്ടുകളിലായി 11 റാലികളെ അഭിസംബോധന ചെയ്തു. ഹിമാചലില്‍ പ്രചാരണത്തിനെത്തിയ ബി ജെ പി മുഖ്യമന്ത്രിമാരില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും യഥാക്രമം മൂന്ന് റാലികളില്‍ സംസാരിച്ചു.

4

യോഗിയുടെ പ്രചാരണം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നതായി യു പിയിലെ ബി ജെ പി നേതാക്കള്‍ പറയുന്നു. യോഗി മാതൃക നല്ല ഭരണത്തിന്റെ മാതൃകയായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാലാണ് അദ്ദേഹം മറ്റ് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുന്നത് എന്നാണ് യു പി ബിജെപി വക്താവ് രാകേഷ് ത്രിപാഠി ദി പ്രിന്റിനോട് പറഞ്ഞത്.

5

2017 ലെ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ റാലികളെ യോഗി ഇത്തവണ അഭിസംബോധന ചെയ്തു. ഹിമാചല്‍ പ്രദേശ് ദേവഭൂമിയാണ് എന്നും യോഗിയുടെ റാലികള്‍ പ്രവര്‍ത്തകരിലും ജനങ്ങളിലും ഒരു പുതിയ ആവേശം സൃഷ്ടിച്ചു എന്നുമാണ് ഹിമാചല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേഷ് കശ്യപ് പറയുന്നത്. അതേസമയം യോഗി ആദിത്യനാഥിന്റെ വരവ് സംസ്ഥാനത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+