കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ഇത്തവണ 23 പുതുമുഖ എംഎല്‍എമാര്‍; പരാജയപ്പെട്ടത് എട്ട് ബിജെപി മന്ത്രിമാര്‍

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുക്കപ്പെട്ട 68 എം എല്‍ എമാരില്‍ 23 പേര്‍ പുതുമുഖങ്ങള്‍. ഇതില്‍ എട്ട് പേര്‍ ബി ജെ പിയില്‍ നിന്നും 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്. ഒരു സ്വതന്ത്രനും ആദ്യമായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വാശിയേറിയ പോരാട്ടത്തില്‍ സംസ്ഥാനത്ത് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തിരിക്കുകയാണ്.

സംസ്ഥാനത്തെ എട്ട് മന്ത്രിമാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ജയ് റാം താക്കൂറിനും ബിക്രം സിംഗ്, സുഖ് റാം ചൗധരി എന്നിവര്‍ക്കും മാത്രമാണ് സീറ്റ് നിലനിര്‍ത്താനായത്. തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മന്ത്രി, സ്പീക്കര്‍, പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ബി ജെ പിയുടെ രാജീവ് ബിന്ദാല്‍ പരാജയപ്പെട്ടു.

1

36 സിറ്റിംഗ് എം എല്‍ എമാര്‍ പതിനാലാമത് ഹിമാചല്‍ അസംബ്ലിയില്‍ അംഗങ്ങളായിരിക്കില്ല. 26 പേര്‍ പരാജയപ്പെട്ടപ്പോള്‍ മറ്റ് 10 പേര്‍ മത്സരിച്ചില്ല. കൗള്‍ സിംഗ്, ആശാകുമാരി, രാം ലാല്‍ താക്കൂര്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും വിജയിക്കാനായില്ല. ഇത്തവണ കോണ്‍ഗ്രസിന് 40 സീറ്റിലും ബി ജെ പിക്ക് 25 സീറ്റിലുമാണ് വിജയിക്കാനായത്. മൂന്ന് സ്വതന്ത്രരും വിജയം കണ്ടു.

വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്

2

ലോകേന്ദര്‍ സിംഗ് ( അന്നി ), ഡോ ജനക് രാജ് (ഭര്‍മൂര്‍), ത്രിലോക് ജാംവാല്‍ (ബിലാസ്പൂര്‍), ഡി എസ് താക്കൂര്‍ (ഡല്‍ഹൗസി), പുരണ്‍ ചന്ദ് (ദരംഗ്), ദീപ് രാജ് (കര്‍സോഗ്), ദിലീപ് സിംഗ് (സര്‍ക്കാഘട്ട്), രണ്‍വീര്‍ സിംഗ് നിക്ക (നൂര്‍പൂര്‍) എന്നിവരാണ് ബി ജെ പിയില്‍ നിന്നുള്ള ഈ നിയമസഭയിലെ പുതുമുഖങ്ങള്‍. ബി ജെ പി വിമതനായ ആശിഷ് ശര്‍മ സ്വതന്ത്രനായി ഹമീര്‍പൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്

3

സുരേഷ് കുമാര്‍ ( ഭോരഞ്ച് ), നീരജ് നയ്യാര്‍ (ചമ്പ), സുദര്‍ശന്‍ സിംഗ് ബബ്ലൂ (ചിന്ത്പൂര്‍ണി), ചന്ദര്‍ ശേഖര്‍ (ധരംപൂര്‍), ചേതന്യ ശര്‍മ (ഗാഗ്രെറ്റ്), മലേന്ദര്‍ രാജന്‍ (ഇന്തോറ), ദേവീന്ദര്‍ കുമാര്‍ (കുട്ലെഹാര്‍), ഭുവനേശര്‍ ഗൗര്‍ (മണാലി), രഘുവീര്‍ സിംഗ് ബാലി (നഗ്രോട്ട), അജയ് സോളങ്കി ( നഹാന്‍ ), കേവല്‍ സിംഗ് പതാനിയ (ഷാഹ്പൂര്‍), ഹരീഷ് ജനാര്‍ത്ഥ (ഷിംല), കുല്‍ദീപ് റാത്തോഡ് (തിയോഗ്), വിനോദ് സുല്‍ത്താന്‍പുരി (കസൗലി) എന്നിവരാണ് കോണ്‍ഗ്രസിലെ 14 പുതുമുഖങ്ങള്‍.

ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!

4

കൂടാതെ ജയ് റാം താക്കൂര്‍, മുന്‍ കോണ്‍ഗ്രസ് മന്ത്രി ചന്ദര്‍ കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരശ്വര്‍ധന്‍ ചൗഹാന്‍ എന്നിവരുള്‍പ്പെടെ ആറ് തവണ എം എല്‍ എമാരായ മൂന്ന് പേരാണ് പുതിയ നിയമസഭയിലുള്ളത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, അനില്‍ ശര്‍മ്മ, കുല്‍ദീപ് സിംഗ് പതാനിയ എന്നിവര്‍ അഞ്ച് തവണ നിയമസഭാംഗമായവരാണ്.

5

സുഖ്വീന്ദര്‍ സിംഗ് സുഖ്, മുന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിംഗ് സത്തി, സ്ഥാനമൊഴിയുന്ന നിയമസഭാ സ്പീക്കര്‍ വിപിന്‍ പര്‍മര്‍, ജഗത് സിംഗ് നേഗി, നന്ദ് ലാല്‍, രോഹിത് താക്കൂര്‍, സുധീര്‍ ശര്‍മ്മ, വിനയ് കുമാര്‍, ബിക്രം സിംഗ്, രാം ചൗധരി എന്നിവര്‍ നാല് തവണ നിയമസഭാംഗമായവരാണ്. മൂന്ന് തവണ എം എല്‍ എയായ 11 പേരും രണ്ട് തവണ നിയമസഭാംഗമായ 18 പേരും ഈ നിയമസഭയിലുണ്ട്.

English summary
Himachal Pradesh Election Results: Out of 68 MLAs 23 are newcomers in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X