ഹിമാചല്‍ ഫലം: കോണ്‍ഗ്രസ് അധികാരത്തിലേക്ക്, 38 സീറ്റില്‍ ലീഡ്, ബിജെപിക്ക് ഞെട്ടല്‍
ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടുമ്പോഴും കോണ്‍ഗ്രസിന് ആശ്വാസമായി ഹിമാചല്‍ പ്രദേശിലെ മുന്നേറ്റം. നിലവില്‍ ബി ജെ പിക്കെതിരെ വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്ന കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനും മുകളിലുള്ള സീറ്റുകളില്‍ മുന്നേറാന്‍ സാധിക്കുന്നുണ്ട്.
തുടക്കത്തില്‍ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നെങ്കിലും വോട്ടെടുപ്പ് മൂന്ന് മണിക്കൂറിലേക്ക് എത്തുമ്പോള്‍ ആകെയുള്ള 68 സീറ്റില്‍ 38 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തുടക്കത്തില്‍ മുന്നേറിയ ബി ജെ പിക്ക് നിലവില്‍ 27 സീറ്റുകളിലാണ് ലീഡ്. അതേസമയം എ എ പിക്ക് ഒരിടത്തും ലീഡില്ല.

1990 മുതല്‍ കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി അധികാരത്തില്‍ വരുന്ന ചിത്രമാണ് ഹിമാചലിന്റേത്. ആ പതിവ് ഇത്തവണയും തുടുരുമെന്നാണ് നിലവിലെ സൂചനകള്‍ നല്‍കുന്നത്. 2017 ല്‍ 44 സീറ്റുകളുമായിട്ടായിരുന്നു ബി ജെ പി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസാവട്ടെ 2012 വെ 36 എന്ന സീറ്റ് നിലയില്‍ നിന്നും 21 ലേക്ക് കൂപ്പുകുത്തി. ആ നിലയില്‍ നിന്നാണ് ഇത്തവണ 38 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ ലീഡ് നില ഉയർത്തിയിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കൂറുമാറ്റം തടയാന്‍ ബി ജെപിയും കോണ്‍ഗ്രസ് തങ്ങളുടെ മുതിർന്ന നേതാക്കളെ ഷിംലയിലെത്തിച്ചിട്ടുണ്ട്. വിനോദ് താവഡെ ഉള്‍പ്പടേയുള്ള നേതാക്കളാണ് ബി ജെ പിക്കായി സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുന്നേറ്റം നടത്തുന്ന സ്വതന്ത്രരെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ബി ജെ പി പാളയത്തില്‍ ഇപ്പോള്‍ നടക്കുന്നത്.

കോണ്‍ഗ്രസും ഉന്നത നേതാക്കളെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവരാണ് ഷിംലയിലെത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ എം എല്‍ എമാരെ ഛത്തീസഗഡിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പ്രതീക്ഷ നല്കുന്ന ഫലമായിരുന്നു പ്രവചിക്കപ്പെട്ടത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്ന എക്സിറ്റ്പോള്‍ ഫലമായിരുന്നു ആജ്തക്- ആക്സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസിന് ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടത്. ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ വ്യക്തമാക്കി. ഏകദേശം ഇതിന് സമാനമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications