കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ ഫലം: കോണ്‍ഗ്രസ് അധികാരത്തിലേക്ക്, 38 സീറ്റില്‍ ലീഡ്, ബിജെപിക്ക് ഞെട്ടല്‍

Google Oneindia Malayalam News

ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടുമ്പോഴും കോണ്‍ഗ്രസിന് ആശ്വാസമായി ഹിമാചല്‍ പ്രദേശിലെ മുന്നേറ്റം. നിലവില്‍ ബി ജെ പിക്കെതിരെ വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്ന കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനും മുകളിലുള്ള സീറ്റുകളില്‍ മുന്നേറാന്‍ സാധിക്കുന്നുണ്ട്.

തുടക്കത്തില്‍ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നെങ്കിലും വോട്ടെടുപ്പ് മൂന്ന് മണിക്കൂറിലേക്ക് എത്തുമ്പോള്‍ ആകെയുള്ള 68 സീറ്റില്‍ 38 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തുടക്കത്തില്‍ മുന്നേറിയ ബി ജെ പിക്ക് നിലവില്‍ 27 സീറ്റുകളിലാണ് ലീഡ്. അതേസമയം എ എ പിക്ക് ഒരിടത്തും ലീഡില്ല.

1990 മുതല്‍ കോണ്‍ഗ്രസും ബി ജെ പിയും

1990 മുതല്‍ കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി അധികാരത്തില്‍ വരുന്ന ചിത്രമാണ് ഹിമാചലിന്റേത്. ആ പതിവ് ഇത്തവണയും തുടുരുമെന്നാണ് നിലവിലെ സൂചനകള്‍ നല്‍കുന്നത്. 2017 ല്‍ 44 സീറ്റുകളുമായിട്ടായിരുന്നു ബി ജെ പി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസാവട്ടെ 2012 വെ 36 എന്ന സീറ്റ് നിലയില്‍ നിന്നും 21 ലേക്ക് കൂപ്പുകുത്തി. ആ നിലയില്‍ നിന്നാണ് ഇത്തവണ 38 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ ലീഡ് നില ഉയർത്തിയിരിക്കുന്നത്.

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടിസർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കൂറുമാറ്റം

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കൂറുമാറ്റം തടയാന്‍ ബി ജെപിയും കോണ്‍ഗ്രസ് തങ്ങളുടെ മുതിർന്ന നേതാക്കളെ ഷിംലയിലെത്തിച്ചിട്ടുണ്ട്. വിനോദ് താവഡെ ഉള്‍പ്പടേയുള്ള നേതാക്കളാണ് ബി ജെ പിക്കായി സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുന്നേറ്റം നടത്തുന്ന സ്വതന്ത്രരെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ബി ജെ പി പാളയത്തില്‍ ഇപ്പോള്‍ നടക്കുന്നത്.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

കോണ്‍ഗ്രസും ഉന്നത നേതാക്കളെ

കോണ്‍ഗ്രസും ഉന്നത നേതാക്കളെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവരാണ് ഷിംലയിലെത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ എം എല്‍ എമാരെ ഛത്തീസഗഡിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങള്‍

കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പ്രതീക്ഷ നല്‍കുന്ന ഫലമായിരുന്നു പ്രവചിക്കപ്പെട്ടത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലമായിരുന്നു ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസിന് ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടത്. ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ വ്യക്തമാക്കി. ഏകദേശം ഇതിന് സമാനമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.

English summary
Himachal Pradesh Elections Result 2022: Congress to power, lead in 38 seats, shock to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X