കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ പ്രദേശ് ഫലം: ജയ്‌റം താക്കൂറിന്റെ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് സിപിഎം

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി സി പി ഐ എം. നിലവിലെ സിറ്റിംഗ് സീറ്റായ തിയോഗില്‍ ലീഡ് ചെയ്യുന്നതിന് പുറമെ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ സെറാജ് മണ്ഡലത്തില്‍ സി പി ഐ എം രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

ബി ജെ പി ഇവിടെ ലീഡ് ചെയ്യുമ്പോള്‍ രണ്ടാം സ്ഥാനത്തിനായി സി പി ഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെന്ന് ടൈംസ് നൗ വോട്ടെണ്ണല്‍ വിശകലനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് രണ്ടാമത് എത്തിയിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം സി പി ഐ എം നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു.

1

സി പി ഐ എമ്മിനായി മഹേന്ദര്‍ റാണ ആണ് സെറാജില്‍ മത്സരിക്കുന്നത്. ഗീതാ നന്ദ് ( എ എ പി ), ഇന്ദ്ര ദേവി ( ബി എസ് പി ), ചേത് റാം ( കോണ്‍ഗ്രസ് ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഒരു സ്വതന്ത്രനും ഇവിടെ മത്സരിക്കുന്നുണ്ട്. 57 കാരനായ ജയറാം താക്കൂര്‍ 1998 മുതല്‍ സെറാജില്‍ നിന്ന് അഞ്ച് തവണയായി വിജയിച്ച് വരുന്നു.

ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

2

നേരത്തെ ചാച്ചിയോട്ട് എന്നാണ് മണ്ഡലം അറിയപ്പെട്ടിരുന്നത്. മണ്ഡലത്തിലെ ജനസംഖ്യയില്‍ 27.36% പേര്‍ പട്ടികജാതിയിലും 1.3% പേര്‍ പട്ടികവര്‍ഗത്തിലും ഉള്‍പ്പെടുന്നവരാണ്. മണ്ഡലത്തില്‍ ആകെ 84315 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 43216 പുരുഷന്മാരും 40741 സ്ത്രീകളും ഉണ്ട്.

പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപിപ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

3

2017 ലെ തിരഞ്ഞെടുപ്പില്‍ ജയ് റാം താക്കൂര്‍ കോണ്‍ഗ്രസിന്റെ ചേത് റാമിനെ തോല്‍പ്പിച്ച് 11,254 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2017 ല്‍ ബി ജെ പിക്ക് 55.59 ശതമാനം വോട്ട് വിഹിതം ഈ മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരുന്നു. 2012 ല്‍ ജയ് റാം താക്കൂര്‍ കോണ്‍ഗ്രസിന്റെ താരാ ഠാക്കൂറിനെ 5,752 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് പരാജയപ്പെടുത്തിയത്.

'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്

4

മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സെറാജില്‍ നിന്നാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 2014 ല്‍ ഇവിടെ കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചിരുന്നത്.

English summary
Himachal Pradesh Elections Result 2022: cpm trailing in Seraj constituency behind bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X