കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്ന് തുടങ്ങിയതോടെ സംസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഹിമാചലില്‍ ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസിനെ ചെറുക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്.

വോട്ടെണ്ണല്‍ ആരംഭിച്ച് ജയസാധ്യത ഉറപ്പാക്കുന്ന സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും ആണ് ഇതിന്റെ ചുമതല. നിയുക്ത എം എല്‍ എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണ് സാധ്യത.

1

പ്രിയങ്ക ഗാന്ധി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇന്ന് ഷിംലയില്‍ എത്തുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശില്‍ ബി ജെ പിക്കെതിരെ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് പുറത്തെടുത്തത് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. സംസ്ഥാനത്തെ 55 ലക്ഷം വോട്ടര്‍മാരില്‍ 75 ശതമാനത്തിലധികം പേരും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനംഅഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം

2

നവംബര്‍ 12 ന് ആയിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 412 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പെന്‍ഷന്‍ പദ്ധതി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഗണിച്ച് വോട്ടര്‍മാര്‍ വോചട്ട് ചെയ്തിട്ടുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം ഗുജറാത്തിലും എം എല്‍ എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകുംകേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

3

കൂടാതെ ആം ആദ്മിയുമായി കൈകോര്‍ക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് സംസ്ഥാനത്ത് കോണ്‍ഗ്രസ് കടന്നേക്കും. ഇത്തവണ 68 സീറ്റിലും ബി ജെ പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. 67 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്. എക്സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബി ജെ പിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ചിലര്‍ കോണ്‍ഗ്രസിനും സാധ്യത കല്‍പിക്കുന്നുണ്ട്.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

4

കേവല ഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 45 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 22 സീറ്റും സി പി ഐ എം ഒരു സീറ്റുമാണ് നേടിയത്. 2017ല്‍ 75.6 ശതമാനം ആയിരുന്നു സംസ്ഥാനത്തെ പോളിങ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും ആശങ്കയായിരുന്നു.

5

മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സുഖ്‌വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നിവര്‍ ജനവിധി തേടുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് 19 ബി ജെ പി വിമതരും 8 കോണ്‍ഗ്രസ് വിമതരും ജനവിധി തേടുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല.

6


ഭരണ വിരുദ്ധ തരംഗം പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതേസമയം ബി ജെ പിയെയും കോണ്‍ഗ്രസിനെയും മടുത്തവര്‍ക്കുള്ള ബദല്‍ എന്ന നിലയിലാണ് ആം ആദ്മി സംസ്ഥാനത്ത് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തി ഭരണത്തുടര്‍ച്ച നേടാനാകും എന്നാണ് ബി ജെ പി കരുതുന്നത്.

English summary
Himachal Pradesh Elections Result 2022: Priyanka Gandhi to counter BJP's Operation Lotus in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X