കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം: 19 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

  • By Desk
Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ട് മരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 19 പേർ സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഷിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സോളങ്കിയിലാണ് സംഭവം. നഹാന്‍-കുമാര്‍ഹട്ടി റോഡില്‍ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റ് കെട്ടിടമാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുവീണത്. ഇതുവരെ 23 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ധര്‍മ്മപൂരിലെ വിവിധ ആശുപത്രികളിലും സോളനിലെ എം.എം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്ത്രീയുടേയും സൈനികന്റെയും മൃതദേഹമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത്.

മദ്യ ലഹരിയിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ: പരിക്ക് നെയ്യാറ്റിൻകരയിലെ കണ്ടക്ടർക്ക്!!മദ്യ ലഹരിയിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ: പരിക്ക് നെയ്യാറ്റിൻകരയിലെ കണ്ടക്ടർക്ക്!!

ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന ചില സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉച്ചഭക്ഷണത്തിനായി റെസ്റ്റോറന്റില്‍ നിര്‍ത്തിയിരുന്നു. മൂന്ന് നില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ജവാന്‍മാരടക്കം ഈ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകളാണ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

building-collapse-

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിയോടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്.

English summary
Himachal Pradesh: Many trapped in building collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X