കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും മകനും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തി! പിന്നാലെ രാജിവെച്ച് ബിജെപി മന്ത്രി!

  • By
Google Oneindia Malayalam News

ദില്ലി: ഹിമാചലിലെ ബിജെപി നേതാവും ഊര്‍ജ്ജമന്ത്രിയുമായ അനില്‍ ശര്‍മ്മ രാജിവെച്ചു. അനില്‍ ശര്‍മ്മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ് റാം അടുത്തിടെ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അനില്‍ ശര്‍മ്മയുടെ മകന്‍ ആശ്രയ് ശര്‍മ്മയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ശര്‍മ്മയും രാജിവെച്ചിരിക്കുന്നു.

rahulbjp

മുതിര്‍ന്ന നേതാവായ സുഖ്റാം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. പിന്നാലെ അദ്ദേഹത്തിന്‍റെ പൗത്രനായ ആശ്രയ് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ആശ്രയ് ശര്‍മ്മയെ ഇത്തവണ മാണ്ഡി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

<strong>നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍</strong>നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍

അതേസമയം ആശ്രയ്ക്കെതിരെ പ്രചരണത്തിന് ഇറങ്ങാന്‍ അനില്‍ തയ്യാറായില്ല, ബിജെപി നേതൃത്വം അനിലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അനില്‍ ശര്‍മ്മയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനിലിന്‍റെ രാജി. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെച്ചിട്ടില്ല. അച്ഛനേയും മകനേയും പോലെ അനിലും കോണ്‍ഗ്രസിലേക്ക് ചേക്കേറുമോയെന്നാണ് ഹിമാചല്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

English summary
Himachal Pradesh Power Minister Anil Sharma tenders resignation from cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X