ഹിമാചലില്‍ ശക്തമായ മഴ തുടരുന്നു: മൂന്ന് ദിവസത്തിനിടെ ഒമ്പത് മരണം, വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സം
ഷിംല: ഹിമാചല്‍ പ്രദേശില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് കനത്ത മഴ തുടരുന്നു. മേഘവിസ്ഫോടനം മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമ്പത് പേർ മരണപ്പെട്ടുവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. മണ്ണിടിച്ചില്‍ ഉള്‍പ്പടേയുള്ള അപകടങ്ങളില്‍പ്പെട്ട് 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ മാണ്ഡി ജില്ലയിൽ വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകൾ 24 മണിക്കൂറോളം കുടുങ്ങിക്കിടന്നു.
മാണ്ഡി-പണ്ഡോ-കുളു പാതയിൽ കിലോമീറ്ററുകള്‍ നീണ്ട് നില്‍ക്കുന്ന വൻ ഗതാഗത തടസ്സം രൂപപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ദേശീയപാത ഭാഗികമായെങ്കിലും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. മണ്ണ് നീക്കല്‍ ഉള്‍പ്പടേയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ നടത്തിയതായും റോഡിലേക്ക് വീണ കൂറ്റൻ പാറകൾ പൊട്ടിക്കാന്‍ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സപ്പെട്ട കാട്ടോല വഴിയുള്ള ബദൽ മാണ്ഡി-കുളു റൂട്ടും 20 മണിക്കൂറിന് ശേഷം ചെറിയ വാഹനങ്ങൾക്കായി തുറന്നു കൊടുക്കും. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആകെ 301 റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നും 140 പവർ ട്രാൻസ്ഫോർമറുകൾ തകരാറിലാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം ഒരു മേഘവിസ്ഫോടനവും ഏഴ് ഉരുൾപൊട്ടലും നാല് വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് പാണ്ഡോ-കുളു പാതയിൽ മാണ്ഡി ടൗണിൽ നിന്ന് 40 കിലോമീറ്റർ അകലെ ഖോതിനല്ലയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ജൂൺ 24-26 കാലയളവിൽ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മൂന്ന് പേർ വെള്ളത്തില്‍ മുങ്ങിയും, മൂന്ന് പേർ മഴയെ തുടർന്നുണ്ടായ റോഡപകടങ്ങളിലും മരിച്ചു. പാറയും മണ്ണും ഇടിഞ്ഞ് വീണാണ് മറ്റ് മൂന്ന് പേരുടെ മരണം. അപകടത്തില്‍പ്പെട്ട ഒരാളെ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.
അതേസമയം, കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വ്യാപകമായ മഴ ലഭിച്ചതായി ഹിമാചൽ പ്രദേശ് ഐഎംഡി ഡയറക്ടർ സുരേന്ദ്ര പോളും അറിയിച്ചു. മാണ്ഡി മേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും. നിലവിലുള്ള സാഹചര്യവും കാലാവസ്ഥാ പ്രവചനവും കണക്കിലെടുത്ത്, യാത്ര ആസൂത്രണം ചെയ്യുമ്പോൾ അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാർ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 20 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 300-ലധികം കന്നുകാലികൾക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. പ്രാഥമിക കണക്കനുസരിച്ച് ഇതുവരെ 102.38 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് അധികൃതർ കണക്കാക്കുന്നത്. അതേസമയം, തിങ്കളാഴ്ച രാജസ്ഥാനിൽ ഇടിമിന്നലിൽ നാല് പേർ മരിച്ചു. ചിലർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications