ഹിമാലയം ഉരുകി ഒലിക്കുന്നു; 16 രാജ്യങ്ങളിലെ ശുദ്ധജലം ഇല്ലാതാവും, മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഹിമാലയത്തില്‍ അതിശക്തമായ മഞ്ഞുരുക്കം വ്യാപകമാകുന്നു. ഹിന്ദു കുഷ് ഹിമാലയന്‍ മേഖയിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. രണ്ട് ബില്യണോളം ആളുകളുടെ ജീവിതത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. 2011-2020 കാലയളവില്‍ മഞ്ഞുപാളികള്‍ മുമ്പുള്ളതിനേക്കാള്‍ അപേക്ഷിച്ച് 65 ശതമാനം വേഗത്തിലാണ് ഉരുകി തുടങ്ങിയത്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 80 ശതമാനവും ഉരുകി തീരുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ കാര്‍ബണ്‍ പുറന്തള്ളിന്റെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലെപ്‌മെന്റാണ് ഈ പഠനം പുറത്തുവിട്ടത്.ഈ മഞ്ഞുരുക്കം കൊണ്ട് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്ന് കരുതരുത്. അത് വിവിധ രാജ്യങ്ങളെ അതിരൂക്ഷമായിട്ടാണ് ബാധിക്കാന്‍ പോകുന്നതെന്ന് പഠനം പറയുന്നു.

മഞ്ഞുപാളികള്‍ ഉരുകുന്നത് കൊണ്ട് ഈ മേഖലയിലെ 16 രാഷ്ട്രങ്ങളിലായി ഒഴുകുന്ന പന്ത്രണ്ടോളം നദികളിലെ ശുദ്ധജലത്തിന്റെ അളവ് വളരെ കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. അത് വലിയ പ്രതിസന്ധി തന്നെയുണ്ടാക്കും. അഫ്ഗാനിസ്ഥാന്‍ മുതല്‍ മ്യാന്മര്‍ വരെ നീളുന്നതാണ് ഈ മലനിരകള്‍. ഏകദേശം 3500 കിലോമീറ്ററോളം വരും ഈ ഭാഗം.
വേറെയും ചില പ്രശ്‌നങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.മഞ്ഞിനും അടിയിലായുള്ള മണ്ണ് ഇവിടെ ഇളക്കി തുടങ്ങിയിട്ടുണ്ട്. അത് നിത്യേന കൂടുതലായി കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകമാകുമെന്നാണ് മുന്നറിയിപ്പ്.ചൈനയും, ഇന്ത്യയും അടക്കം ഏ ഷ്യയിലെ എട്ടംഗങ്ങളുള്ള സംഘടനയാണ് ഐസിഐഎംഒഡി. ഈ നിര്‍ണായക മേഖലയെ സംരക്ഷിക്കാന്‍ ഇനി സമയമുണ്ട്. പക്ഷേ അത് വേഗത്തില്‍ ആരംഭിക്കണം.
കാര്‍ബണ്‍ പുറന്തള്ളല്‍ ഒരുപാട് കുറയ്ക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ മഞ്ഞുരുക്കത്തെ തടയാനാവൂ എന്നും ഐസിഐഎംഒഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പറയുന്നു. ചെറിയൊരു ശതമാനം താപനില ഉയര്‍ന്നാല്‍ പോലും മഞ്ഞുപാളികള്‍ കൂടുതല്‍ വേഗത്തില്‍ അലിയുമെന്നാണ് പഠനം അവകാശപ്പെടുന്നു. ഇവയെല്ലാം കൂടി സംഭവിക്കുന്നതോടെ അത്യന്തം അപകടകരമായ പ്രകൃതി ദുരന്തങ്ങള്‍ തുടരെയുണ്ടാവാമെന്നാണ് മുന്നറിയിപ്പ്.
വ്യവസായിക കാലഘട്ടത്തേക്കാള്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇപ്പോഴത്തെ താപനില. ആര്‍ട്ടിക്-ആന്റാര്‍ട്ടിക്ക മേഖലയും വ്യാപകമായി ഉരുകുന്നത് തുടരുന്നുമുണ്ട്. ബ്രിട്ടന്‍ മുതല്‍ ചൈന വരെയുള്ള മേഖലയില്‍ ഉഷ്ണതരംഗങ്ങളും, കനേഡിയന്‍ വനങ്ങളില്‍ കാട്ടുത്തീയും, ഇന്ത്യ-പാകിസ്താന്‍ തീരദേശത്ത് തീവ്രമായ ചുഴലിക്കറ്റുകളുമെല്ലാം സംഭവിച്ച് കൊണ്ടിരിക്കുന്നതിനാല്‍, കാലാവസ്ഥാ വ്യതിയാനത്തിന് കൃത്യമായ പ്രാധാന്യം ഓരോ രാജ്യവും നല്‍കേണ്ടി വരുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മഞ്ഞുപാളികള്‍ ഉരുകിയൊലിഞ്ഞ് മഹാപ്രളയത്തിന് ഈ മേഖലയില്‍ വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ഹിന്ദുകുഷ്-ഹിമാലയ മേഖലയിലെ ഇരുന്നൂറോളം ഹിമപാളികളാല്‍ സമ്പന്നമായ തടാകങ്ങള്‍ അത്യന്തം അപകടകാരികളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കൃഷി, ഭക്ഷ്യസുരക്ഷ, ശുദ്ധജലം, ഊര്‍ജ സ്രോതസ്സുകള്‍ എന്നിവയെ ഈ ദുരന്തങ്ങള്‍ ശക്തമായി ബാധിക്കുമെന്നും പഠനത്തില്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications