ഉത്തരേന്ത്യയില്‍ വന്‍ഭൂകമ്പത്തിന് സാധ്യത
ഗുവാഹത്തി: ഹിമാലയ മേഖലകളില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ടു രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാല്‍ എട്ടു ലക്ഷത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ എം ശശിധര്‍ റെഡ്ഡി അറിയിച്ചു. കാശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള പ്രദേശം ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളതാണ്.
1897 മുതല്‍ 1950 വരെയുള്ള കാലങ്ങളില്‍ മാത്രം നാലു പ്രധാനഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1897ല്‍ ഷില്ലോങിലും 1905ല്‍ കങ്ക്രയിലും 1934ല്‍ ബിഹാര്‍-നേപ്പാള്‍ മേഖലയിലും 1950ല്‍ അസമിലും റിക്ടര്‍ സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ കമ്പനമുണ്ടായിട്ടുണ്ട്.

1950നു ശേഷം ശക്തമായ ചലനങ്ങളുണ്ടായിട്ടില്ലെങ്കിലും ഈ മേഖലയില്‍ വന്‍ ഭൂകമ്പത്തിനുള്ള സാധ്യത ഉരുണ്ടുകൂടുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇളക്കമുണ്ടായാല്‍ ഒന്നും ചെയ്യാനാവില്ല. പക്ഷേ, അതിനു മുമ്പ് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും.
ഷില്ലോങ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. ദില്ലി, ചാണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തുകയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications