കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രി പദത്തിലേക്കില്ല, ഹിമന്ത ശര്‍മയുടെ നോട്ടം മുഖ്യമന്ത്രി കസേരയില്‍, അസമില്‍ മത്സരിക്കും

Google Oneindia Malayalam News

ഗുവാഹത്തി: ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞയാളാണ് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ അദ്ദേഹം മത്സരിക്കാനുണ്ട്. എന്നാല്‍ അദ്ദേഹം ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി കസേരയാണ്. ദീര്‍ഘകാലമായി അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ബാനന്ദ സോനോവാളിനെ മാറ്റാന്‍ ബിജെപി താല്‍പര്യം കാണിക്കുന്നില്ല. ഇത്തവണ മത്സരിക്കണമെങ്കില്‍ മുഖ്യമന്ത്രി പദം വേണമെന്ന് അദ്ദേഹം അമിത് ഷായെ അറിയിച്ചതാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തിന്റെ കാര്യം തീരുമാനിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

1

ടേം വെച്ചുള്ള മുഖ്യമന്ത്രി പദത്തിനായിരിക്കും ബിജെപി ശ്രമിക്കുക. കോണ്‍ഗ്രസിനെ തീര്‍ത്തും തകര്‍ത്ത് ബിജെപിയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ വളര്‍ത്തിയത് ഹിമന്ത ശര്‍മയാണ്. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുള്ളതാണ്. ഹിമന്ത മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നാല്‍ അതോടെ ബിജെപി തകരും. കോണ്‍ഗ്രസിനെ തകര്‍ത്ത ഹിമന്ത ശര്‍മയ്ക്ക് ബിജെപിയെ പൊളിക്കാനും വലിയ സമയം ആവശ്യമില്ല. ഇത് അറിഞ്ഞാണ് സംസ്ഥാന നേതൃത്വം തന്നെ ശര്‍മയുടെ പേര് മത്സരിക്കുന്നതിനായി നല്‍കിയത്. കേന്ദ്ര മന്ത്രിസഭയിലേക്ക് ശര്‍മയെ കൊണ്ടുവന്ന് സംസ്ഥാനത്തെ പ്രശ്‌നം പരിഹരിക്കാനാണ് അമിത് ഷാ ശ്രമിച്ചത്.

ഹിമന്ത ശര്‍മ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതും ഈ സാഹചര്യത്തിലായിരുന്നു. ഹിമന്ത ശര്‍മയുടെ പേര് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഒറ്റയ്ക്കാണ് ശര്‍മ നടത്തിയത്. വേറൊരു രാഷ്ട്രീയ നേതാവും കൂടെയില്ലായിരുന്നു. ഏറ്റവും മികച്ച പ്രവര്‍ത്തനമായിരുന്നു ഇത്. എന്നാല്‍ ഇത് സര്‍ബാനന്ദ സോനോവാളിനെ ദുര്‍ബലനാക്കുന്നതായിരുന്നു. ശര്‍മയ്ക്ക് കീഴിലായി മുഖ്യമന്ത്രി എന്ന തോന്നലും സംസ്ഥാനത്തുണ്ടായി. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ബുദ്ധികേന്ദ്രമായ ശര്‍മയെ പിണക്കാന്‍ ബിജെപി ശരിക്കും ഭയമാണ്.

പക്ഷേ കോണ്‍ഗ്രസില്‍ നിന്ന് വന്ന ഒരാളെ മുഖ്യമന്ത്രിയാക്കുക എന്നത് ബിജെപിക്ക് പഴക്കമില്ലാത്ത കാര്യമാണ്. ബിജെപി നേതാക്കള്‍ക്ക് തന്നെയാണ് മുഖ്യമന്ത്രി പദം നല്‍കാറുള്ളത്. ഹിമന്തയ്ക്കുള്ള തടസ്സവും അതാണ്. എന്നാല്‍ ഇത്ര കരുത്തനായി സംസ്ഥാനത്ത് നില്‍ക്കുന്ന ഹിമന്ത കാരണം ബിജെപിയില്‍ പ്രശ്‌നങ്ങളും ആരംഭിച്ചിട്ടുണ്ട്. 70 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. അസം ഗണം പരിഷത്ത് 26 സീറ്റിലും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എട്ട് സീറ്റിലും മത്സരിക്കും. ഹിമന്ത ജലൂക്ക്ബാരിയില്‍ നിന്നാണ് മത്സരിക്കുന്നത്. പതിനൊന്ന് സിറ്റിംഗ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റില്ല.

English summary
himanta biswa sarma wishes for cm post, but bjp never gave the position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X