കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമന്ത ശര്‍മയ്ക്ക് അസം മുഖ്യമന്ത്രിയാവണം... അദ്ദേഹം ബിജെപിയെ പിളര്‍ത്തും, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍. ബിജെപി പിളര്‍ത്താനാണ് ഹിമന്ത ശര്‍മ ഒരുങ്ങുന്നതെന്ന് അജ്മല്‍ ആരോപിച്ചു. ഹിമന്തയ്ക്ക് അസമിലെ മുഖ്യമന്ത്രിയാകണമെന്ന് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. കോണ്‍ഗ്രസ് വിട്ടത് ഈ സ്വപ്‌നം മുന്നില്‍ കണ്ടാണ്. ബിജെപി അതിനുള്ളില്‍ കയറി തകര്‍ക്കുകയാണ് ശര്‍മയെന്നും അജ്മല്‍ പറഞ്ഞു.

1

പൗരത്വ നിയമത്തെ ഹിമന്ത ശര്‍മ പിന്തുണയ്ക്കുന്നത് മറ്റ് പല ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ്. സര്‍ബാനന്ദ സോനോവാളിനെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി സിഎഎയെ ഉപയോഗിക്കുകയാണ്. എന്നാല്‍ മാത്രമേ അസമില്‍ മുഖ്യമന്ത്രി സാധിക്കൂ എന്ന് ശര്‍മയ്ക്ക് അറിയാമെന്നും ബദറുദീന്‍ അജ്മല്‍ പറഞ്ഞു. നേരത്തെ അസമിലെ ജനങ്ങള്‍ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ ബദറുദ്ദീന്‍ അജ്മലിനെ പോലുള്ളവര്‍ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ഹിമന്ത ശര്‍മ പറഞ്ഞിരുന്നു.

ഹിമന്ത നല്ലൊരു രാഷ്ട്രീയ നിരീക്ഷനാണ്. ആരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാന്‍ സാധിക്കും. ഇത് അദ്ദേഹം എനിക്ക് നല്‍കുന്ന അനുഗ്രഹമാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്. പക്ഷേ ഞാന്‍ ദുഖിതനാണ്. മുഖ്യമന്ത്രിയാവുക എന്ന ഹിമന്തയുടെ സ്വപ്‌നമാണ് അദ്ദേഹം എനിക്ക് നല്‍കുന്നതെന്നും അജ്മല്‍ പരിഹസിച്ചു. ഹിന്ദു സഹോദരന്‍മാരെ ബിജെപി വഴിതെറ്റിക്കുകയാണ്. മുസ്ലീം മുഖ്യമന്ത്രിയാവുമെന്നത് ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ജനങ്ങളില്‍ ഭയമുണ്ടാക്കിയാണ് അവര്‍ വോട്ടു നേടുന്നതെന്നും അജ്മല്‍ പറഞ്ഞു.

ഞങ്ങള്‍ ഇവിടെയെത്തിയത് അധികാരത്തിന് വേണ്ടിയല്ല. ഞങ്ങള്‍ ഇവിടെ പ്രതിപക്ഷമാണ്. അത് ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ട പദവിയാണ്. പ്രതിപക്ഷം ഇവിടെയില്ലായിരുന്നുവെങ്കില്‍, ഈ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുമായിരുന്നു. അവര്‍ ഇതൊരു ഹിന്ദു രാഷ്ട്രമാക്കി മാറ്റിയേനെ എന്നും ബദറുദീന്‍ അജ്മല്‍ പറഞ്ഞു. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും പൗരത്വ നിയമത്തിനെതിരാണ്. ബിജെപി ഇത് തിരിച്ചറിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡില്‍ തോറ്റ പോലെ ബിജെപി ദില്ലിയിലും പരാജയപ്പെടുമെന്നും അജ്മല്‍ പറഞ്ഞു.

മോദിയുടെ ചടങ്ങില്‍ പങ്കെടുക്കാതെ മമത.. വീണ്ടും അവണിച്ചു, സിഎഎയില്‍ പ്രധാനമന്ത്രിയുമായി ഇടഞ്ഞു!!മോദിയുടെ ചടങ്ങില്‍ പങ്കെടുക്കാതെ മമത.. വീണ്ടും അവണിച്ചു, സിഎഎയില്‍ പ്രധാനമന്ത്രിയുമായി ഇടഞ്ഞു!!

English summary
himanta sarma eating up bjp says badruddin ajmal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X