Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നു;ആരോപണം തള്ളി സെബി ചെയർപേഴ്സൺ

ദില്ലി: അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ സ്ഥാപനങ്ങളിൽ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്.
ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നുവെന്നും
എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പ്രതികരിച്ചു.

സെബി എൻഫോഴ്‌സ്‌മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായി ഹിൻഡൻബർഗ് റിസർച്ച് സ്വഭാവഹത്യയ്ക്ക് ശ്രമിച്ചത് നിർഭാഗ്യകരമാണെന്ന് മാധബി ബുച്ച് പ്രസ്താവനയിൽ പറഞ്ഞു. 'ഞങ്ങളുടെ ജീവിതവും സാമ്പത്തിക കാര്യങ്ങളും ഒരു തുറന്ന പുസ്തകമാണ്. ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും വർഷങ്ങളായി സെബിക്ക് നൽകി വരുന്നുണ്ട്. ഞങ്ങൾ സ്വകാര്യ പൗരന്മാരായിരുന്ന കാലഘട്ടത്തിൽ ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക രേഖകളും വിവരങ്ങളും വെളിപ്പെടുത്താൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകും', മാധബിയുടെ ദവാൽ ബുച്ചും വ്യക്തമാക്കി.

madhuri2-1

സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിൻഡൻബർഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയായ മാധുരിക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മൗറീഷ്യസിൽ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ പേരിലുള്ള രഹസ്യ കമ്പനികളിൽ മാധബിയക്കും ഭർത്താവിനും നിക്ഷേപം ഉണ്ടായിരുന്നു. 2017 ൽ അവർ സെബിയുടെ ചെയർപേഴ്സൺ ആയപ്പോൾ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് മാധവ് ബുച്ചയാണെന്നാണ് റിപ്പോർട്ടിലെഒരു ആരോപണം. 2013 ൽസിംഗപ്പുരില്‍ റജിസ്റ്റര്‍ചെയ്ത അഗോറ പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലും ഓഹരി ഉണ്ടായിരുന്നുവെന്നും ഇത് പിന്നീട് അവർ ഭർത്താവിന് കൈമാറിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

കഴിഞ്ഞ വർഷം ജനവരിയിലായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട്‌സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനിഗ്രൂപ്പിനെതിരെ ഓഹരി വിപണിയിലെ കൃത്രിമത്വവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിക്കുകയും അതിന് ശേഷം സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപം നടത്തിയെന്നുമാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറഞ്ഞത്. ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർന്നടിഞ്ഞിരുന്നു. ഏകദേശം 12.5 ലക്ഷം കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന് വിപണിമൂല്യത്തിൽ നഷ്ടമുണ്ടായത്.

അതേസമയം സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ആരോപണത്തിൽ ജെപിസി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+