അദാനി കമ്പനികളിലെ ഓഹരിയുടെ വിപണി മൂല്യം ഇടിയുന്നു; എല്‍ഐസിക്കും തിരിച്ചടി
ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ഒരു മാസമായി അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ വിപണിയില്‍ തിരിച്ചടി നേരിടുകയാണ്.

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനുള്ള തിരിച്ചടി തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ ഐ സിയുടെ ( ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ) ഓഹരികളുടെ വിപണി മൂല്യം ഇതാദ്യമായി അതിന്റെ വാങ്ങല്‍ മൂല്യത്തിന് താഴെയെത്തി. എല്‍ ഐ സിയുടെ വാങ്ങല്‍ മൂല്യം 30,127 കോടി രൂപ ആയിരുന്നു.
എന്നാല്‍ ഇന്നലെ ഇത് 26,861.9 കോടി രൂപയില്‍ എത്തിയത്. അംബുജ സിമന്റ്സും എസിസിയും ഒഴികെയുള്ള അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിപണി മൂല്യമാണിത്. വാങ്ങല്‍ മൂല്യത്തേക്കാള്‍ 11 ശതമാനം കുറവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

കാരണം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്?
ജനുവരി 24 ന് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതിന് ശേഷം ജനുവരി 30 ന് എല്‍ ഐ സി, അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഡിസംബര്‍ അവസാനത്തോടെ ഇക്വിറ്റിക്കും കടത്തിനും കീഴില്‍ 35917 കോടി രൂപയുണ്ട് എന്ന് പറഞ്ഞിരുന്നു. 2023 ജനുവരി 27 ന് ഇതിന്റെ വിപണി മൂല്യം 56142 കോടിയാണ് എന്നുമായിരുന്നു ഇതില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വ്യാഴാഴ്ചത്തെ ഇടിവോടെ എല്‍ ഐ സിയുടെ നിക്ഷേപങ്ങളുടെ മൂല്യം നെഗറ്റീവ് ആയി.

അദാനിയില്‍ എല്‍ഐസിയുടെ ഓഹരി ഇങ്ങനെ
ജനുവരി 30 മുതല്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ എല്‍ ഐ സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍, എല്‍ ഐ സിക്ക് 4,81,74,654 ഓഹരികള്‍ ആണ് ഉള്ളത്. ഇത് 2022 ഡിസംബര്‍ വരെ അടച്ച മൂലധനത്തിന്റെ 4.23% ആണ്. അദാനി പോര്‍ട്ട്‌സിലെ 9.14% ഓഹരി, അദാനി ട്രാന്‍സ്മിഷനില്‍ 3.65% ഓഹരി, അദാനി ഗ്രീനില്‍ 1.28% ഓഹരിയും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.96% ഓഹരി എന്നിങ്ങനെയാണ് കണക്ക്.

മൊത്തം ആസ്തി 41.66 ലക്ഷം കോടി
2022 സെപ്റ്റംബര്‍ 30-ന് എല്‍ ഐ സിയുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 41.66 ലക്ഷം കോടി രൂപയിലേറെയാണ്. അദാനി ഗ്രൂപ്പിന്റെ അഞ്ച് വന്‍കിട കമ്പനികളില്‍ എല്‍ ഐ സിക്ക് നിക്ഷേപമുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ തിരിച്ചടി നേരിട്ടപ്പോഴും 2022 ഡിസംബര്‍ വരെയുള്ള കഴിഞ്ഞ ഒമ്പത് പാദങ്ങളില്‍ എല്‍ ഐ സി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയായി നേടിയിരുന്നു.

ഗൗതം അദാനിയുടെ ആസ്തിയില്‍ വന്‍ ഇടിവ്
2020 സെപ്റ്റംബര്‍ മുതല്‍ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നാലെണ്ണത്തിലും എല്‍ ഐ സി നിക്ഷേപം വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിയുടെ ആസ്തിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായിരുന്നു ഗൗതം അദാനി. എന്നാല്‍ നിലവില്‍ 29-ാം സ്ഥാനത്താണ്. കഴിഞ്ഞ ഒരു മാസമായി അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ വിപണിയില്‍ തിരിച്ചടി നേരിടുകയാണ്.












Click it and Unblock the Notifications