Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് അപകീർത്തിപ്പെടുത്താനുള്ള ശ്രമം; സുപ്രീം കോടതി വരെ തള്ളിയ ആരോപണം'; അദാനി ഗ്രൂപ്പ്

ഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അടക്കം തള്ളിയ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. വസ്‌തുതകളെയും നിയമത്തെയും അവഗണിച്ച് കൊണ്ട് വ്യക്തിപരമായ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ആരോപണങ്ങളെന്നും അദ്ദേഹം അദാനി ഗ്രൂപ്പ് ആരോപിച്ചു.

ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ ആരോപണങ്ങൾ, വസ്‌തുതകളോടും നിയമങ്ങളോടും ബോധപൂർവമായ അവഗണനയാണ്.സമഗ്രമായ അന്വേഷണം നടത്തി അടിസ്ഥാനരഹിതമെന്ന് തെളിയിക്കപ്പെട്ടതും 2023 മാർച്ചിൽ സുപ്രീം കോടതി ഇതിനകം തള്ളിക്കളഞ്ഞതുമായ അപകീർത്തികരമായ ആോപണങ്ങളാണിത്. ഞങ്ങളുടെ വിദേശ നിക്ഷേപങ്ങൾ പൂർണമായും സുതാര്യമാണ്. നിരവധി ഇന്ത്യൻ സുരക്ഷ നിയമങ്ങൾ ലംഘിച്ചൊരു സ്ഥാപനമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹിൻഡർബർഗിന്റേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ്. ഇത്തരം ആരോപണങ്ങൾ ഇന്ത്യൻ നിയമങ്ങളോടുള്ള വ്യക്തമായ അവഗണനയാണ്',അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വിശദീകരിച്ചു.

adani

എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികളുമായി കമ്പനിക്ക് യാതൊരു വാണിജ്യ ഇടപാടുമില്ലെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും കമ്പനി പറഞ്ഞു. സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭർത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മൗറീഷ്യസിൽ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ പേരിലുള്ള രഹസ്യ കമ്പനികളിൽ മാധവിയക്കും ഭർത്താവിനും നിക്ഷേപം ഉണ്ടായിരുന്നു. 2017 ൽ അവർ സെബിയുടെ ചെയർപേഴ്സൺ ആയപ്പോൾ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് മാധവ് ബുച്ചയാണെന്നാണ് റിപ്പോർട്ടിലെഒരു ആരോപണം. 2013 ൽസിംഗപ്പുരില്‍ റജിസ്റ്റര്‍ചെയ്ത അഗോറ പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലും ഓഹരി ഉണ്ടായിരുന്നുവെന്നും ഇത് പിന്നീട് അവർ ഭർത്താവിന് കൈമാറിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

അതേസമയം ആരോപണങ്ങൾ മാധവി ബുച്ച് തള്ളി.ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നുവെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നുമായിരുന്നു സെബി മേധാവിയുടെ വിശദീകരണം. സെബി എൻഫോഴ്‌സ്‌മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായി ഹിൻഡൻബർഗ് റിസർച്ച് സ്വഭാവഹത്യയ്ക്ക് ശ്രമിച്ചത് നിർഭാഗ്യകരമാണെന്ന് മാധവി ബുച്ച് പ്രതികരിച്ചു.

അതിനിടെ ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിലെ ആരോപണങ്ങൾ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിദഗ്ദ സമിതി അടക്കം വിഷയത്തിൽ വിമുഖത കാട്ടുകയാണെന്നും സഖ്യം വിമർശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+