കടുത്ത നീക്കവുമായി തമിഴ്നാട് സർക്കാർ, ഹിന്ദി നിരോധിക്കാൻ ബിൽ, ഹിന്ദി സിനിമയും പാട്ടും ബോർഡും വേണ്ട
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് നിരോധനം ഏര്‍പ്പെടുത്താനുളള നീക്കവുമായി എംകെ സ്റ്റാലിന് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ഹിന്ദി നിരോധന ബില്‍ അവതരിപ്പിക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഹോര്‍ഡിംഗുകളില്‍ ഹിന്ദി നിരോധിക്കാനും ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ക്കും തമിഴ്നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്താനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമവിദഗ്ധര്‍ അടക്കമുളളവരുടെ അടിയന്തര യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വിളിച്ച് ചേര്‍ത്തിരുന്നു. ഹിന്ദി നിരോധിക്കാനുളള നീക്കം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഡിഎംകെയുടെ വാദം. ഞങ്ങള്‍ ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്യില്ല. ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് ഞങ്ങള്‍ എതിരാണ്, മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന് വ്യക്തമാക്കി.
അതേസമയം ഡിഎംകെ സര്‍ക്കാരിന്റെ നീക്കം മണ്ടത്തരം ആണെന്ന് ബിജെപി നേതാവ് വിനോജ് ശെല്‍വം പ്രതികരിച്ചു. ഭാഷയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുത്. കരൂര്‍ അന്വേഷണം, ആംസ്ട്രോംഗ് വിഷയം അടക്കമുളളവയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഭാഷാ വിവാദം ഉയര്‍ത്തി ശ്രദ്ധ തിരിച്ച് വിടാനുളള ശ്രമം ആണ് ഡിഎംകെ നടത്തുന്നത് എന്നും ബിജെപി ആരോപിക്കുന്നു.

ത്രിഭാഷാ നയം അടക്കമുളള നീക്കങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം ഡിഎംകെ സര്‍ക്കാര്‍ ബജറ്റ് അവതരണത്തില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്നമായ '₹' പകരം തമിഴ് അക്ഷരം 'ரூ' ആണ് ഉപയോഗിച്ചിരുന്നത്. ഹിന്ദി അടിച്ചേല്പ്പിക്കാതിരിക്കുകയാണെങ്കില് ആ ഭാഷയെ എതിര്‍ക്കില്ലെന്നും എന്നാല്‍ തമിഴരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.
'ത്രിഭാഷാ നയത്തിന്റെ പേരില്‍ ഹിന്ദിയും സംസ്കൃതവും അടിച്ചേല്‍പ്പിക്കാനുളള ബിജെപിയുടെ ശ്രമങ്ങളോട് സംസ്ഥാനം യോജിക്കില്ല. മാത്രമല്ല തമിഴും ഹിന്ദിയും ഉള്‍പ്പെടുന്ന ദ്വിഭാഷാ നയം തമിഴ്നാട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ സഹായിക്കുകയാണ് ചെയ്തിട്ടുളളത്. ബിജെപി തമിഴ്നാടിനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. തമിഴിനേയും തമിഴ്നാട്ടുകാരെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും', എന്നും സ്റ്റാലിന് പറഞ്ഞിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications