കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി മാലൂം ഹേ...എട്ടാം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കണമെന്ന് !! സുപ്രീം കോടതിയിൽ ഹർജി

  • By Deepa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്‌കൂളുകളിലെ 1 മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി വക്താവ് അഡ്വ. അശ്വിനി കുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.

ഹിന്ദി അറിയില്ല

ഹിന്ദി അറിയില്ല

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും, തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും, ഹിന്ദി വായിക്കാന്‍ അറിയാത്തത് നാണക്കേടാണെന്ന് അഡ്വ. അശ്വിന്‍ കുമാര്‍ പറയുന്നു.

 ഭരണഘടനയില്‍ ഉള്ളത്

ഭരണഘടനയില്‍ ഉള്ളത്

ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 21 എ പ്രകാരം ഹിന്ദി പഠിപ്പിയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് അനുസരിയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുഗമമാവും

സുഗമമാവും

എല്ലാ ഇന്ത്യക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ ഇത് സഹായിക്കും. പ്രാദേശിക ഭാഷകള്‍ മാത്രം അറിയുന്നവര്‍ ഒരു പൊതു ഇടത്തില്‍ എത്തുമ്പോള്‍ സംസാരിയ്ക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അശ്വിന്‍ കുമാര്‍ പറയുന്നു.

ഇംഗ്ലീഷും നിര്‍ബന്ധം

ഇംഗ്ലീഷും നിര്‍ബന്ധം

എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

English summary
Hindi make compulsory till 8th std, Petition in SC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X