കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദി'യില്‍ അമിത് ഷാ ഒരടി പിന്നോട്ട്; രണ്ടാം ഭാഷയാക്കണമെന്ന് പുതിയ വാദം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പൊതുഭാഷ ഹിന്ദിയാക്കണമെന്ന നേരത്തെയുള്ള വാദത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരടി പിന്നോട്ട് മാറി. ഹിന്ദി രണ്ടാമത്തെ ഭാഷയാക്കണമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. മാതൃഭാഷ കഴിഞ്ഞാല്‍ രണ്ടാം ഭാഷയായി ഹിന്ദി വരണമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

21

ഞാന്‍ ഹിന്ദി സംസാരിക്കുന്ന നാട്ടില്‍ നിന്നുള്ള ആളല്ല. മാതൃഭാഷയേക്കാള്‍ മുകളില്‍ ഹിന്ദി വരണമെന്ന് പറഞ്ഞിട്ടില്ല. മാതൃഭാഷ കഴിഞ്ഞാല്‍ രണ്ടാമത്തെ ഭാഷയായി ഹിന്ദി വരണം എന്നാണ് ഞാന്‍ പറയുന്നത്. ഇക്കാര്യം നിര്‍ബന്ധമാക്കണം. ഇന്ത്യയ്ക്ക് ഒരു പൊതുഭാഷ വേണമെന്നും അത് ഹിന്ദിയാകണമെന്നും അമിത് ഷാ പറഞ്ഞു.

യുവതികള്‍ക്ക് സ്റ്റേഷനില്‍ ക്രൂരപീഡനം; വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചു, ഗര്‍ഭം അലസിയുവതികള്‍ക്ക് സ്റ്റേഷനില്‍ ക്രൂരപീഡനം; വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചു, ഗര്‍ഭം അലസി

ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പാക്കിയ പോലെ രാജ്യം മൊത്തം നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരന്‍മര്‍ക്ക് വേണ്ടി ദേശീയ രജിസ്റ്റര്‍ വേണം. ഇന്ത്യക്കാരന് അമേരിക്കയിലോ ബ്രിട്ടനിലോ റഷ്യയിലോ നിയമവിരുദ്ധമായി താമസിക്കാന്‍ സാധിക്കുമോ? പിന്നെ എന്തിനാണ് എന്‍ആര്‍സിയെ എതിര്‍ക്കുന്നത്. ഇന്ത്യയില്‍ വിദേശികള്‍ താമസിക്കുന്നില്ല എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

മക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറംമക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറം

കഴിഞ്ഞാഴ്ച ഹിന്ദി ദിനാചരണ ദിവസം അമിത് ഷാ പറഞ്ഞ വാക്കുകള്‍ ഏറെ വിവാദമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഭാഷയായി എല്ലാവരും അംഗീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒട്ടേറെ സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പോലും എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചത് അമിത് ഷായ്ക്ക് തിരിച്ചടിയായി. തുടര്‍ന്നാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്.

English summary
Hindi Should be the Common Second Language; Amit Shah New Claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X