കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി സംസാരിക്കുന്ന നഗരങ്ങളുടെ വികസന സാധ്യതകളെ ഇല്ലാതാക്കുന്നതെന്ത്, ഹിന്ദി വോട്ട് ബാങ്കിനെ കേന്ദ്രവും തഴഞ്ഞു

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരാണിക കാലം മുതല്‍ ചിത്രത്തില്‍ ഇടം നേടിയ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ഇരുപതാം നൂറ്റാണ്ടു വരെ ഭാരതത്തിന്റെ വാണിജ്യ താല്‍പര്യങ്ങളെ സ്വാധീനിച്ചു വന്നിരുന്നു. പഴയ പാടലീപുത്രം മുതല്‍ കനൊജ, മിഥില, പ്രയാഗ്, ഉജയിന്‍, കപിലവസ്തു എന്നി പൗരാണ്ക നഗരങ്ങള്‍ നിലനിര്‍ത്തിയിരുന്ന മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഇന്ന് ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്ക് സാധിക്കുന്നില്ല.

<strong><br>ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!</strong>
ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!

കല്‍ക്കത്ത, പട്‌ന, ലക്‌നൗ, മീററ്റ്, കാണ്‍പൂര്‍ എന്നിവ ഇരുപതാം നൂറ്റാണ്ടു വരെ കാത്തു വന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അപ്രമാദിത്യം കാക്കാന്‍ ഇന്നു കഴിയുന്നില്ല. ദേശീയ തലത്തില്‍ തന്നെ ഈ നഗരങ്ങള്‍ക്ക് പ്രാധാന്യം കുറയുകയും പല സുപ്രധാന പദ്ധതികളില്‍ നിന്നും ഇവ തഴയപ്പെടുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഈ നഗരങ്ങളില്‍ മികച്ച മനുഷ്യവിഭവത്തെയും കഴിവുകളെയും നഷ്ടപ്പെട്ടിരിക്കുന്നു. നിക്ഷേപകരെയും പ്രതിഭാധനരെയും ഈ നഗരങ്ങള്‍ക്ക് ലഭിക്കുന്നില്ല.

14-hindi-600-15

ഗ്ലോബല്‍ മെടേരോ മോണിറ്ററിന്റെ സര്‍വെ പ്രകാരം ലോകത്തിന്റെ പകുതിയിലധികം വരുന്ന ജനസംഖ്യയും ഇന്ന് നഗരങ്ങളിലാണ്. ജിഡിപിയുടെ 50 ശതമാനവും മെട്രോ നഗരങ്ങളിലാണ്. ഇന്ത്യയില്‍ 63 ശതമാനം വരുന്ന രാജ്യത്തിന്റെ ജിഡിപിയുടെ പ്രധാന പങ്ക് വഹിക്കുന്നത് ദക്ഷിണ പശ്ചിമ മേഖലകളാണ്.ദേശീയ തലസ്ഥാനമായ ദില്ലി മുഖ്യ പങ്കു വഹിക്കുന്നുവെങ്കിലും അത് വാണിജ്യവുമായി ബന്ധപ്പെട്ടല്ല മറിച്ച് ഭരണനിര്‍വഹണം കൊണ്ടാണ്.


ദക്ഷിണ പശ്ചിമ മേഖലകള്‍ കുറഞ്ഞജനസംഖ്യയും ഉയര്‍ന്ന ജിഡിപിയിലും മുന്നേറുമ്പോള്‍ ഉത്തരേന്ത്യ ഉയര്‍ന്ന ജനസംഖ്യയിലും താഴ്ന്ന ജിഡിപിയിലും ഒതുങ്ങുന്നു.ചുരുക്കത്തില്‍ ദക്ഷിണേന്ത്യ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക നിര്‍ണായക സ്വാധീനം ചെലുത്തുന്നു.ഭാരത്തിന്‍രെ മൂനില്‍ രണ്ടു ഭാഗം മനുഷ്യവിഭവവും ദക്ഷിണ മേഖലകളിലാണ്.ഉത്തരേന്ത്യയില്‍ 80 ശതമാനം തൊഴിലവസരങ്ങള്‍ ആവശ്യമാണ്. മധ്യപ്രദേശ്,ബീഹാര്‍,ഉത്തര്‍ പ്രദേശ്,എന്നീ ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതിലാണ് തൊഴില്‍ തേടി ദക്്ഷിണമേഖലകലേക്ക് യാത്ര തിരിക്കുന്നത്.

ഉത്തരേന്ത്യന്‍ നഗരങ്ങളിലെ പ്രധാന സര്‍വകലാശാലകളായ പാട്‌ന യൂണിവേഴ്‌സിറ്റി,വനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി,അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ പ്രശ്‌നങ്ങളും,ജാതിയും വര്‍ഗീയതയും വളരാന്‍ അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം.ആശയപരമായോ വിദ്യാഭ്യാസപരമായോ മുന്നേറാന്‍ ഈ മികച്ച വിദ്യാഭ്യാല സ്ഥാപനങ്ങളെ തടയുന്നതകും വര്‍ധിച്ച ഇത്തരം പ്രശ്‌നങ്ങളാണ്. അഴിമതി, മികച്ച ആശയങ്ങളുടെ അഭാവം,വര്‍ധിച്ചുവരുന്ന സാമൂഹിക സ്പര്‍ദ്ധ എന്നിവ രുകാലത്ത് മികച്ചു നിന്ന ഉത്തരേന്ത്യന്‍ നഗരങ്ങളെ വികസനത്തില്‍ നിന്നും പിന്നോട്ടടിക്കുന്നു.

English summary
Hindi speaking cities in India facing a huge drop in Indian economic sector while comparing with southern region of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X