കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി നടന്‍ മൊഹ്‌സീന്‍ ഖാന്‍ പുഴയില്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്

  • By Muralidharan
Google Oneindia Malayalam News

തേസ്പൂര്‍: പ്രശസ്ത ടി വി അഭിനേതാവും നിര്‍മാതാവുമായ മൊഹ്‌സീന്‍ ഖാന്‍ പുഴയില്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. കുളിക്കാനായി പുഴയിലിറങ്ങിയ താരം ഒഴുക്കില്‍പ്പെടുകയായിരുന്നു. ആസാം - അരുണാല്‍ പ്രദേശ് അതിര്‍ത്തിയിലുള്ള ജിയാബരലി നദിയിലാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.

ഒരു ടി വി ഷോയുടെ ഷൂട്ടിങിന് വേണ്ടിയാണ് മൊഹ്‌സീന്‍ ഖാനും സംഘവും ഇവിടെയെത്തിയത്. മറ്റ് നാല് പേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ട്രാവലര്‍ എക്‌സ് പി എന്ന പേരില്‍ ഒരു ദേശീയ ചാനലിന് വേണ്ടി ഡോക്യുമെന്ററി നിര്‍മിക്കുന്ന സംഘമാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി ഷൂട്ടിങ്.

mohsin-khan

ബാലൂക്പങ് ഇക്കോ ക്യാംപിലാണ് സംഘം താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പായി കുളിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു മൊഹ്‌സീന്‍ ഖാനെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഇതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി മൊഹ്‌സീന്‍ ഖാന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പുഴയില്‍ ആകമാനം തിരഞ്ഞിട്ടും മൊഹ്‌സീന്‍ ഖാനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സോനിത്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജുക്ത പരാശാര്‍ പറഞ്ഞത്. തേസ്പൂരില്‍ നിന്നും ദൂരെ അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമേങ് ജില്ലയിലാണ് ബാലൂക്പങ് ഇക്കോ ക്യാംപ്.

English summary
TV actor Mohin Khan is feared drowned in river Jiabharali at Tipi near Bhalukpung along the Assam-Arunachal Pradesh border, a senior police official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X