കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു മെട്രോയില്‍ ഭാഷാ വിവേചനം!! സൈന്‍ ബോര്‍ഡില്‍ താറടിച്ചതാര്!! സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

ചിക്ക്പെട്ട്, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകളിലാണ് ഹിന്ദിയിലെഴുതിയ വരികള്‍ മായ്ച്ചു കളഞ്ഞിട്ടുള്ളത്

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബോര്‍ഡില്‍ നിന്ന് ഹിന്ദി അക്ഷരങ്ങള്‍ മറച്ച സംഭവം വിവാദമാകുന്നു. ബെംഗളൂരുവിലെ രണ്ട് മെട്രോ സ്റ്റേഷനുകളുടെ ബോര്‍ഡുകളിലാണ് ഹിന്ദിയിലെഴുത്തിയിട്ടുള്ള മെട്രോ സ്റ്റേഷന്‍റെ പേര് സെല്ലോ ടേപ്പ് ഉപയോഗിച്ച് മറച്ചിട്ടുള്ളത്. കളഞ്ഞിട്ടുള്ളത്. സംഭവത്തോടെ ഹിന്ദി സംസാരിക്കാത്ത കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഹിന്ദി ഉപയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചിക്ക്പെട്ട്, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകളാണ് തിങ്കളാഴ്ച രാവിലെയോടെ ഹിന്ദി ബോര്‍ഡ‍് മറച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ബെംഗളൂരു മെട്രോയുടെ സൈന്‍ ബോര്‍ഡുകള്‍ മൂന്ന് ഭാഷകളിലായി പ്രദര്‍ശിപ്പിച്ചതിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാമ്പെയിന്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. #NammaMetroHindiBeda എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പെയിന്‍ നടന്നത്. കര്‍ണ്ണാടകയില്‍ മെട്രോയില്‍ മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. ഹിന്ദി വാക്കുകള്‍ മെട്രോ സൈന്‍ ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹിന്ദിയിലുള്ള അനൗണ്‍സ്മെന്‍റ് നിര്‍ത്തലാക്കണമെന്നുമാണ് ആവശ്യം.

metro-bangalore

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഫണ്ടിലുള്ള മെട്രോ കേന്ദ്രസര്‍ക്കാരിന്‍റെ ത്രിഭാഷാ ചട്ടം പിന്തുടരേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ത്രിഭാഷാ നയത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഹിന്ദിയ്ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ച് കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

English summary
Hindi words on signboards of the Bengaluru Metro were masked by tape today at two major stations, in the middle of an intense social media-fueled row over the use of the language in non-Hindi speaking states like Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X