കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മാഭിമാനത്തിന്‍റെ കുറവാണ് ഹിന്ദു സമൂഹത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം: മോഹന്‍ ഭാഗവത്

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: ആത്മാഭിമാനം കുറഞ്ഞതാണ് ഹിന്ദു സമൂഹം നേരിടുന്ന തകര്‍ച്ചക്ക് കാരണമത്രെ. പറയുന്നത് ആരാണെന്നറിയാമോ.. മദര്‍ തെരേസയെ മതപരിവര്‍ത്തകയെന്ന് വിളിച്ച അതേ ആള്‍ തന്നെ.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. തന്റെ രാജസ്ഥാന്‍ പര്യടനത്തിന്റെ അവസാന ദിവസത്തിലായിരുന്നു ഈ പരാമര്‍ശം. ടൈംസ് ഓഫ് ഇന്ത്യ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആത്മാഭിമനത്തിന്റെ കുറവ് മാത്രമല്ല പ്രശ്‌നമെന്നാണ് മോഹന്‍ ഭാഗവത് കണ്ടെത്തുന്നത്. എല്ലാം പെട്ടെന്ന് മറക്കുന്ന ഹിന്ദു സമൂഹത്തിന്റെ സ്വഭാവവും പ്രശ്‌നമാണത്രെ.

Mohan Bhagwat

ഇതിനെ മറികടക്കാന്‍ ഒരു സൂത്രവും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട് കെട്ടോ. ഒരോ ഹിന്ദുവിന്റെ ഹൃദയത്തിലും ഹിന്ദു വിശ്വാസവും സംസ്‌കാരവും ജ്വലിപ്പിച്ച് കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് ശക്തി പ്രാപിക്കാനാവും എന്നാണ് അദ്ദേഹം പറയുന്നത്.

ജയ്പൂരില്‍ സന്ത് സമാജ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുന്നതില്‍ സന്യാസി സമൂഹത്തിന് നിര്‍ണായക പങ്കാണുള്ളത്. സന്യാസികളുടെ തപസ്സിന്‍റെ ശക്തികൊണ്ട് കൊണ്ട് ഹിന്ദുക്കളെ ഉണര്‍ത്താന്‍ കഴിയും, അവരെ കൂട്ടത്തോടെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മദര്‍ തെരേസയുടെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ളതാണെന്ന മോഹന്‍ ഭാഗവത്തിന്റെ പ്രസംഗം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Hindu community plagued by low self-esteem: Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X