Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീമും ഹിന്ദുവുമല്ല ഇവിടെ ജയിച്ചത് മനുഷ്യത്വം മാത്രം,മറക്കില്ല യൂനസ് നിങ്ങളെ

ചെന്നൈ: ചെന്നൈയിലെ കനത്ത വെള്ളപ്പൊക്കവും മഴയും ഒട്ടേറെ ദുരിത കാഴ്ചകളാണ് നല്‍കുന്നത്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യത്വത്തിന്റെ ഒട്ടേറെ കഥകളും പ്രചരിയ്ക്കുന്നുണ്ട്. ജാതിയും മതവുമൊക്കെ പറഞ്ഞ് അടിപിടി കൂടുന്നവര്‍ ഈ വാര്‍ത്തയൊന്ന് വായിക്കണം. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങലിലും വൈറലായ ഒന്നാണ് ചെന്നൈയില്‍ നിന്നുള്ള ഈ സംഭവം.

വെള്ളപ്പൊക്കത്തില്‍ നിന്നും തങ്ങളെ സാഹസികമായി രക്ഷപ്പെടുത്തിയ മുസ്ലീം യുവാവിനോടുള്ള സ്‌നേഹ സൂചകമായി നവജാത ശിശുവിന് മുസ്ലീം യുവാവിന്റെ പേരിട്ട ഹിന്ദു ദമ്പതിമാരുടെ കഥ. ഇത് മുസ്ലീം...ഹിന്ദു എന്നിങ്ങനെയൊക്കെയുള്ള പരിചയപ്പെടുത്തലുകള്‍ മാത്രം. വെറും മനുഷ്യരായി നമുക്കവരെ അറിയാം.എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചതെന്നും അറിയാം...

 ചെന്നൈയിലെ

ചെന്നൈയിലെ

ചെന്നൈയിലെ ഊരപാക്കം പ്രളയജലത്തില്‍ മുങ്ങുമ്പോള്‍ അവിടെ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷിയ്ക്കാന്‍ എത്തിയത് മുഹമ്മദ് യൂനസ് എന്ന യുവാവും സംഘവുമായിരുന്നു.

മോഹനന്‍-ചിത്ര ദമ്പതികള്‍

മോഹനന്‍-ചിത്ര ദമ്പതികള്‍

യൂനസും സംഘവും രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍ മോഹനന്‍-ചിത്ര ദമ്പതികളും ഉണ്ടായിരുന്നു. ചിത്ര പൂര്‍ണ ഗര്‍ഭിണിയായിരുന്നു. പ്രസവ തീയതി അടുത്തതിനാല്‍ ഇവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.

യൂനസ്...

യൂനസ്...

തന്റെ രണ്ട് ഫ്ളാറ്റുകളും ദുരിതത്തില്‍പ്പെട്ടവര്‍ക്കായി വിട്ടുകൊടുത്തിരുന്നു യുനൂസ്. ഒരുമിച്ചുള്ള യാത്രയില്‍ ചിത്രയും മോഹനനും യൂനസിനെപ്പറ്റി കൂടുതല്‍ അറിഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കാന്‍ യൂനുസ് നടത്തുന്ന ശ്രമങ്ങള്‍ അവര്‍ കണ്ടറിയുകയായിരുന്നു.

പണത്തിനെന്ത് വില

പണത്തിനെന്ത് വില

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പണത്തിന് ഒരു വിലയും ഇല്ലെന്നും എക്കാലത്തും വിലയുള്ളത് മനുഷ്യ സ്‌നേഹത്തിനുമാണെന്ന വലിയ പാഠം യൂനസ് സഹയാത്രികരെ പഠിപ്പിച്ചു

പെണ്‍കുഞ്ഞിന്

പെണ്‍കുഞ്ഞിന്

യൂനുസിന്റെ സഹായം കൊണ്ട് ചിത്രയ്ക്ക് ആശുപത്രിയില്‍ എത്താനായി. അവിടെ വച്ച് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദുരന്ത സമയത്ത് തങ്ങളുടെ ജീവന്‍ രക്ഷിച്ച യൂനസിന്റെ പേര് തന്നെ മകള്‍ക്കും നല്‍കി

പെയ്‌തൊഴിഞ്ഞോട്ടേ ഈ മഴ

പെയ്‌തൊഴിഞ്ഞോട്ടേ ഈ മഴ

മഴയൊന്ന് മാറട്ടേ...വെള്ളപ്പൊക്കം തീര്‍ന്നോട്ടേ...വീട്ടിലേയ്ക്ക് വന്ന് ഞങ്ങളുടെ കുഞ്ഞ് യൂനുസിനെ ഒന്ന് കാണണേ കേട്ടോ- ചിത്രയും മോഹനനും യൂനുസിനോട് പറയുന്നു. വാട്ട്‌സ് ആപിലൂടെ മോഹനനാണ് യൂനുസിനെപ്പറ്റി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+