കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ക്ക് അഞ്ചു കുട്ടികള്‍ വേണം: വിഎച്ച് പി

Google Oneindia Malayalam News

ഭോപ്പാല്‍: മതപരിവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് വിശ്വഹിന്ദ് പരിഷത്ത് കണ്‍വീനര്‍ അശോക് സിംഗാള്‍. ഇതിനെ മറികടക്കാന്‍ ഓരോ ഹിന്ദുവും അഞ്ചുകുട്ടികളെ വളര്‍ത്താന്‍ തയ്യാറാകണം. ഇതരവിഭാഗങ്ങള്‍ അതിവേഗതയിലാണ് ജനസംഖ്യ വര്‍ധിപ്പിക്കുന്നത്-വാര്‍ത്താസമ്മേളനത്തില്‍ സംഘപരിവാര്‍ നേതാവ് വ്യക്തമാക്കി.

ബിജെപിയുടെ രാഷ്ട്രീയത്തില്‍ വിശ്വഹിന്ദു പരിഷത്തിന് ഒന്നും ചെയ്യാനില്ല. പക്ഷേ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നരേന്ദ്ര മോഡിയെ ഉയര്‍ത്തികാട്ടിയ തീരുമാനത്തോട് സംഘടനയ്ക്ക് യോജിപ്പുണ്ട്.

Ashok Singhal

അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത ഒരു ഉറച്ച സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പിന്തുണ നല്‍കും.

നാലു ദിവസത്തെ ഭോപ്പാല്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സിംഗാള്‍. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടുപേരുടെയും കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

English summary
ഘt has become "imperative" for each Hindu couple to have five children, says Vishwa Hindu Parishad convenor Ashok Singhal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X