എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വേണ്ടി സംഘപരിവാര്‍.. ദേശീയ പതാകയേന്തി പ്രകടനം!
ശ്രീനഗര്‍: എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വേണ്ടി രംഗത്തിറങ്ങി സംഘപരിവാര്‍ സംഘടന. ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വേണ്ടി പ്രകടനം സംഘടിപ്പിച്ചത്. ദേശീയ പതാകയും കയ്യിലേന്തിയാണ് സ്ത്രീകളടക്കമുള്ള സംഘം പ്രതിഷേധത്തിന് തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസമാണ് കതുവ ജില്ലയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ക്രൂരമായി പീഡിപ്പിച്ചതും. ജനുവരി പത്തിന് കാണാതായ ആസിയ എന്ന കുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം മരിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖുജാരിയയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇയാള്‍ക്ക് വേണ്ടിയാണ് ദേശീയ പതാകയുമായി സംഘപരിവാര്‍ സംഘടന പ്രതിഷേധത്തിനിറങ്ങിയത്. നാസിര്‍ മസൂദിയെന്ന മാധ്യമപ്രവര്‍ത്തകനാണ് ട്വിറ്ററിലൂടെ ചിത്രം സഹിതം വിവരം പുറത്ത് വിട്ടത്. ബലാത്സംഗക്കേസിലെ പ്രതിക്ക് വേണ്ടി പ്രകടനം സംഘടിപ്പിച്ചത് തന്നെ ഞെട്ടിച്ചെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.












Click it and Unblock the Notifications