മുസ്ലീം പെൺകുട്ടികൾ ജാഗ്രത.. പ്രേമിച്ച് വലയിലാക്കി ഹിന്ദുവാക്കാൻ പദ്ധതി.. ഇത് റിവേഴ്സ് ലൗ ജിഹാദ്!!

  • Posted By: Desk
Subscribe to Oneindia Malayalam

ലക്‌നൗ: മുമ്പെങ്ങുമില്ലാത്ത വിധം ഭയാനകമായ തരത്തില്‍ രാജ്യത്ത് മുസ്ലീം വിദ്വേഷവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരാണ് എന്നത് തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് വളം വെച്ച് കൊടുക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിലാണ് മുസ്ലീംങ്ങളൊന്നാകെ തീവ്രവാദികളാണെന്നും ലൗ ജിഹാദിന്റെ വക്താക്കളാണ് എന്നുമുള്ള തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളെക്കുറിച്ച് ഭീതിയും ആശങ്കയുമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. പത്മാവതിക്കെതിരായ വിവാദവും ഹാദിയ കേസുമെല്ലാം ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ലൗ ജിഹാദിന് പകരം വീട്ടാന്‍ രംഗത്ത് എത്തിയിരിക്കുന്നു.

ദിലീപിനെ വെറുതെ വിടില്ലെന്നുറപ്പിച്ച് മനീഷ.. ജയിൽ ജീവിതം ഹൈക്കോടതിയിൽ.. സർക്കാരിനോട് വിശദീകരണം തേടി

വിദ്വേഷ പ്രചാരണം

വിദ്വേഷ പ്രചാരണം

മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി മതംമാറ്റുന്നു എന്നതാണ് സംഘപരിവാര്‍ നടത്തുന്ന ലൗ ജിഹാദ് പ്രചരണം. കേരളത്തിലടക്കം ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് ആരോപണം. എന്നാല്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണ്. ഹാദിയ കേസിലടക്കം ലൗ ജിഹാദാണ് നടന്നത് എന്നാണ് ദേശീയ തലം വരെയെത്തുന്ന പ്രചരണം.

റിവേഴ്‌സ് ലൗ ജിഹാദ്

റിവേഴ്‌സ് ലൗ ജിഹാദ്

കരീന കപൂറിനെ വിവാഹം ചെയ്ത സെയ്ഫ് അലി ഖാനും കിരണ്‍ റാവുവിനെ വിവാഹം ചെയ്ത അമീര്‍ ഖാനുമൊക്കെ ലൗ ജിഹാദിന്റെ ആള്‍ക്കാരാണ് എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട് സംഘികള്‍. ലൗ ജിഹാദിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ആണ്. ഉത്തര്‍ പ്രദേശില്‍ റിവേഴ്‌സ് ലൗ ജിഹാദ് സംഘടിപ്പിക്കാനാണ് പദ്ധതി.

പ്രണയിച്ച് മതംമാറ്റൽ

പ്രണയിച്ച് മതംമാറ്റൽ

മുസ്ലീം യുവതികളെ പ്രണയിച്ച് വിവാഹം ചെയ്ത് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഉത്തര്‍ പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ അജ്ജു ചൗഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 6 മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനാണത്രേ ലക്ഷ്യം.

2100 മുസ്ലീം യുവതികളെ ലക്ഷ്യം

2100 മുസ്ലീം യുവതികളെ ലക്ഷ്യം

2100 മുസ്ലീം യുവതികളെ ആറ് മാസത്തിനുള്ളില്‍ ഹിന്ദുക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതാണ് റിവേഴ്‌സ് ലൗ ജിഹാദ് കൊണ്ട് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഉദ്ദേശം. ഇത് ലൗ ജിഹാദിനുള്ള ചുട്ട മറുപടിയാണെന്ന് അജ്ജു ചൗഹാന്‍ പറയുന്നു. അവര്‍ക്കുള്ള മറുപടി അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെ കൊടുക്കണം.

ജില്ലകൾക്ക് ടാർജറ്റ്

ജില്ലകൾക്ക് ടാർജറ്റ്

ഉത്തര്‍ പ്രദേശിലെ ഓരോ ജില്ലയിലേയും സംഘടനാ ഘടകത്തിന് പ്രത്യേകം ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കും. 6 മാസത്തിനകം ഈ ടാര്‍ജറ്റ് പൂര്‍ത്തിയാക്കണം. 2100 മുസ്സീം പെണ്‍കുട്ടികളെ ഹിന്ദു കുടുംബങ്ങളിലേക്ക് എത്തിക്കണം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയില്‍ അജ്ജു ചൗഹാന്‍ പറഞ്ഞു.

വീടുകളിൽ ബോധവത്ക്കരണം

വീടുകളിൽ ബോധവത്ക്കരണം

150ഓളം ഹിന്ദു നേതാക്കള്‍ മുസ്ലിം യുവതികളുമായി പ്രണയത്തിലാണെന്ന് സംഘടനയ്ക്ക് അറിയാമത്രേ. ഇവര്‍ വിവാഹം കഴിക്കാനും താല്‍പര്യപ്പെടുന്നുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുമെന്നും പൂര്‍ണ പിന്തുണ നല്‍കാനുമാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നീക്കം. മാത്രമല്ല അവിവാഹിതരായ യുവാക്കളുള്ള ഹിന്ദു കുടുംബങ്ങളില്‍ ഇവര്‍ സന്ദര്‍ശനവും നടത്തും.

മുസ്ലീം പെൺകുട്ടികളെ ബോധവത്ക്കരിക്കും

മുസ്ലീം പെൺകുട്ടികളെ ബോധവത്ക്കരിക്കും

മുസ്ലീം പെണ്‍കുട്ടികളെ വധുവായി കൊണ്ടുവരാന്‍ ഹിന്ദു കുടുംബങ്ങളോട് ആവശ്യപ്പെടും. ഇങ്ങെനെ വരുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പ് വരുത്തും. മുസ്ലീം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഹിന്ദു യുവാക്കളെ വിവാഹം ചെയ്താല്‍ ജീവിതം സുരക്ഷിതവും സന്തോഷപൂര്‍വ്വവും ആയിരിക്കുമെന്ന് മുസ്ലീം പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തും.

വിവാഹത്തോടെ ഹിന്ദുക്കൾ

വിവാഹത്തോടെ ഹിന്ദുക്കൾ

ഹിന്ദുക്കളെ വിവാഹം ചെയ്താല്‍ മുത്തലാക്കോ രണ്ടാം വിവാഹമോ പോലുള്ളവയെ ഭയക്കേണ്ടതില്ലെന്ന് മുസ്ലീം പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തും. മുസ്ലീം കുടുംബത്തിലുള്ളതിനേക്കാള്‍ സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് ഹിന്ദു കുടുംബത്തില്‍ ലഭിക്കും. ഇത്തരത്തില്‍ വിവാഹിതരായി എത്തുന്ന മുസ്ലീം പെണ്‍കുട്ടികള്‍ സ്വാഭാവികമായും ഹിന്ദുക്കളായി മാറുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Hindu group plans reverse ‘love jihad’ in Uttar Pradesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്